തൗഹീദ്, രണ്ട് ശഹാദത്ത് കലിമ, നമസ്കാരം തുടങ്ങിയ വിഷയങ്ങളിലേക്കുള്ള ഒരു എത്തി നോട്ടം.
Author: മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍-ഉതൈമീന്‍
Reveiwers: അബ്ദുറസാക് സ്വലാഹി
‘വിശ്വാസകാര്യങ്ങളിലെ സൂഫീ ചിന്താഗതികള്‍’ എന്ന ഈ പുസ്തകം, ഈമാന്‍ കാര്യങ്ങളെ സൂഫികള്‍ എങ്ങനെ നോക്കിക്കാണുന്നു എന്നതിനെ സംബന്ധിച്ച ലഘു പഠനമാണ്. ഇസ്ലാം പഠിപ്പിക്കുന്ന ആറ് വിശ്വാസ കാര്യങ്ങളേയും സൂഫികള്‍ ഉള്ക്കൊ്ള്ളുന്നതെങ്ങിനെ, ഓരോ കാര്യങ്ങളിലും അവരുടെ നിലപാടെന്ത് തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുന്നതോടൊപ്പം അവരുടെ ചിന്താഗതികളിലെ അനിസ്ലാമികതകള് തുറന്നു കാട്ടുകയും ചെയ്യുന്നു ഈ കൃതി.
Author: സ’അദ് ബ്നു നാസ്വര്‍ അഷഥ്‘രി
Reveiwers: സുഫ്യാന് അബ്ദുസ്സലാം
Translators: മുഹമ്മദ് ഷമീര്‍ മദീനി
Publisher: നിച്ച് ഓഫ് ട്രൂത്ത്, കേരള
ശുദ്ധി വിശ്വാസത്തിന്റെ ഭാഗമാണ്. ശുദ്ധീകരണത്തെ കുറിച്ച് ഒരു വിശ്വാസി നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന കൃതി. ശുദ്ധീകരണത്തെ കുറിച്ച് കര്‍മശാസ്ത്ര പുസ്തകങ്ങളില്‍ ചിതറിക്കിടന്നിരുന്ന സുപ്രധാന രേഖകള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള പ്രതിപാദന ശൈലി. സാധാരണക്കാര്‍ക്ക് സുഗ്രാഹ്യമാവുന്ന തരത്തില്‍ ലളിതമായ ശൈലിയില്‍ വിശദീകരിക്കുന്നു.
Author: അബ്ദുല്‍ റഹ്മാന് അല്‍-ശീഹ
Reveiwers: അബ്ദുല്‍ ലതീഫ് സുല്ലമി
Translators: മുഹമ്മദ് കുട്ടി അബൂബക്കര്‍
വിവാഹം, വിവാനാനന്തര മര്യാദകള്‍, സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അനുവദനീയമായ കാര്യങ്ങള്‍, നിഷിദ്ധമായ കാര്യങ്ങള്‍, ദാമ്പത്യ ജീവിതത്തില്‍ ദമ്പതികള്‍ പാലിക്കേണ്ട മര്യാദകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ആധികാരികമായ വിശദീകരണം.
Author: മുഹമ്മദ് നാസറുദ്ദീന്‍ അല്‍ അല്‍ബാനി
Reveiwers: സുഫ്യാന് അബ്ദുസ്സലാം
Translators: സയ്യിദ് സഹ്ഫര്‍ സ്വാദിഖ്
ശിര്‍ക്കു മായി ബന്ധപ്പെട്ട അതിന്റെ വിവരണം, വിഭജനം, വിധികള്‍, അപകടങ്ങള്‍ എന്നീ വിഷയങ്ങളില്‍ വന്നിട്ടുള്ള സുപ്രധാനങ്ങളായ ഏതാനും ചോദ്യങ്ങളും അവക്ക് സൗദി അറേബ്യയിലെ ‘അല്ലാജ്നത്തു ദായിമ ലില്‍ ബുഹൂതി വല്‍ ഇഫ്താ നല്കിയയ ഫത്`വകളുടെ വിവര്ത്തലനം. ഇസ്തിഗാസയുടെ വിഷയത്തില്‍ പാടുള്ളതും പാടില്ലാത്തതുമായ കാര്യങ്ങളെ കുറിച്ച് പ്രത്യേകം അനുബന്ധ കുറിപ്പ് ഇതിന്റെ സവിശേഷതയാണ്.
Author: അബ്ദുല്‍ ജബ്ബാര്‍ മദീനി
Reveiwers: മുഹമ്മദ് സ്വാദിഖ് മദീനി
അല്ലാഹുവിനെക്കുറിച്ചും ഇസ്ലാമിലെ അടിസ്ഥാനപരമായ ഇതര വിശ്വാസങ്ങളെക്കുറിച്ചും വിശദീകരിക്കുന്നതോടൊപ്പം അവയുടെ ലക്ഷ്യങ്ങള്‍ എന്താണെന്ന് വ്യക്തമാക്കുന്നു.
Author: മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍-ഉതൈമീന്‍
Reveiwers: മുഹമ്മദ് കബീര്‍ സലഫി
Translators: സയ്യിദ് സഹ്ഫര്‍ സ്വാദിഖ്
Publisher: ഫൊറിനേര്‍സ് കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെ൯റര്‍ - ജുബൈല്‍