وَٱذۡكُرۡ فِي ٱلۡكِتَٰبِ مَرۡيَمَ إِذِ ٱنتَبَذَتۡ مِنۡ أَهۡلِهَا مَكَانٗا شَرۡقِيّٗا
المليبارية | മലയാളം
അല്ലാഹുവിൻ്റെ റസൂലേ! താങ്കൾക്ക് മേൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഈ ഖുർആനിൽമർയമിൻ്റെ ചരിത്രം താങ്കൾ സ്മരിക്കുക. അവർ തൻ്റെ കുടുംബത്തിൽ നിന്ന് വിട്ടുമാറികൊണ്ട്, അവരുടെ കിഴക്ക് ഭാഗത്തുള്ള ഒരു സ്ഥലത്ത് ഏകയായി മാറിയിരുന്ന സന്ദർഭം.
فَٱتَّخَذَتۡ مِن دُونِهِمۡ حِجَابٗا فَأَرۡسَلۡنَآ إِلَيۡهَا رُوحَنَا فَتَمَثَّلَ لَهَا بَشَرٗا سَوِيّٗا
المليبارية | മലയാളം
അങ്ങനെ അവൾ തൻ്റെ ജനതയിൽ നിന്ന് അവളെ മറക്കുന്നതിനായി ഒരു മറ സ്വയംസ്വീകരിക്കുകയും ചെയ്തു. അതുള്ളതിനാൽ അവർ അല്ലാഹുവിനെ ഇബാദത് ചെയ്യുന്നസന്ദർഭത്തിൽ മറ്റുള്ളവർക്ക് അവരെ കാണാൻ കഴിയില്ല. അപ്പോൾ നാം അവളുടെഅടുക്കലേക്ക് ജിബ്‘രീലിനെ അയച്ചു. അങ്ങനെ അദ്ദേഹം ഒരു തികഞ്ഞ മനുഷ്യൻ്റെരൂപത്തിൽ അവൾക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടു. തന്നെ ഉപദ്രവിക്കാനാണ് ഇയാളുടെ ഉദ്ദേശംഎന്ന ധാരണയിൽ അവൾ ഭയക്കുകയും ചെയ്തു.
قَالَتۡ إِنِّيٓ أَعُوذُ بِٱلرَّحۡمَٰنِ مِنكَ إِن كُنتَ تَقِيّٗا
المليبارية | മലയാളം
തികഞ്ഞ മനുഷ്യ രൂപത്തിൽ തൻ്റെ അടുത്തേക്ക് വരുന്ന (ജിബ്‘രീലിനെ) കണ്ടപ്പോൾഅവൾ പറഞ്ഞു: നീ എനിക്ക് എന്തെങ്കിലുമൊരു ഉപദ്രവം എന്നെ ഏൽപ്പിക്കുന്നതിൽ നിന്ന്മഹാകാരുണ്യമുള്ളവനായ (റഹ്മാനായ അല്ലാഹുവിൽ) ഞാൻ അഭയം തേടുന്നു; നീഅല്ലാഹുവിനെ ഭയക്കുന്ന ധർമ്മനിഷ്ഠയുള്ളവനാണെങ്കിൽ (മാറിപ്പോകൂ).
قَالَ إِنَّمَآ أَنَا۠ رَسُولُ رَبِّكِ لِأَهَبَ لَكِ غُلَٰمٗا زَكِيّٗا
المليبارية | മലയാളം
ജിബ്‘രീൽ (عليه السلام) പറഞ്ഞു: ഞാൻ ഒരു മനുഷ്യനല്ല. നിൻ്റെ രക്ഷിതാവ് നിൻ്റെഅടുക്കലേക്ക് നിയോഗിച്ച അവനിൽ നിന്നുള്ള ഒരു ദൂതൻ മാത്രമാകുന്നു ഞാൻ. പരിശുദ്ധനും വിശുദ്ധനുമായ ഒരു ആൺകുട്ടിയെ നിനക്ക് പ്രദാനം ചെയ്യുന്നതിന്വേണ്ടിയാണ് അവൻ എന്നെ അയച്ചിരിക്കുന്നത്.
قَالَتۡ أَنَّىٰ يَكُونُ لِي غُلَٰمٞ وَلَمۡ يَمۡسَسۡنِي بَشَرٞ وَلَمۡ أَكُ بَغِيّٗا
المليبارية | മലയാളം
മർയം അത്ഭുതത്തോടെ ചോദിച്ചു: എനിക്കെങ്ങനെ ഒരു കുഞ്ഞുണ്ടാകും?! എനിക്കൊരുകുഞ്ഞുണ്ടാകാൻ എന്നെ ഒരു ഭർത്താവോ മറ്റേതെങ്കിലും പുരുഷനോ സമീപിച്ചിട്ടുപോലുമില്ല. ഞാനാകട്ടെ ഒരു വ്യഭിചാരിയുമല്ല.
قَالَ كَذَٰلِكِ قَالَ رَبُّكِ هُوَ عَلَيَّ هَيِّنٞۖ وَلِنَجۡعَلَهُۥٓ ءَايَةٗ لِّلنَّاسِ وَرَحۡمَةٗ مِّنَّاۚ وَكَانَ أَمۡرٗا مَّقۡضِيّٗا
المليبارية | മലയാളം
ജിബ്‘രീൽ മർയമിനോട് പറഞ്ഞു: നീ പറഞ്ഞതു പോലെ തന്നെയാണ് കാര്യം. ഒരുഭർത്താവോ മറ്റേതെങ്കിലും പുരുഷനോ നിന്നെ സ്പർശിച്ചിട്ടില്ല. നീയൊരുവ്യഭിചാരിയുമായിട്ടില്ല. എന്നാൽ, നിൻ്റെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: ഒരു പിതാവില്ലാതെഒരു കുട്ടിയെ സൃഷ്ടിക്കുക എന്നത് എനിക്ക് വളരെ നിസ്സാരമാകുന്നു. നിൻ്റെ കുഞ്ഞ്മനുഷ്യർക്ക് അല്ലാഹുവിൻ്റെ ശക്തിയുടെ തെളിവായി മാറുന്നതിന് വേണ്ടിയാണിത്. നിനക്കും അവനിൽ (മർയമിൻ്റെ മകൻ ഈസായിൽ) വിശ്വസിക്കുന്നവർക്കും അവൻകാരുണ്യമാകുന്നതിനും വേണ്ടിയത്രെ അത്. നിൻ്റെ കുഞ്ഞിനെ ഇങ്ങനെ സൃഷ്ടിക്കുകഎന്നത് അല്ലാഹുവിൻ്റെ തീരുമാനിക്കപ്പെട്ടു കഴിഞ്ഞ, ‘ലൗഹുൽ മഹ്ഫൂദ്വി’ൽരേഖപ്പെടുത്തപ്പെട്ട വിധിയാകുന്നു.
۞فَحَمَلَتۡهُ فَٱنتَبَذَتۡ بِهِۦ مَكَانٗا قَصِيّٗا
المليبارية | മലയാളം
അങ്ങനെ മലക്ക് (ആത്മാവ്) ഊതിയതിന് ശേഷം അവൾ ആ കുട്ടിയെ ഗർഭം ധരിച്ചു. അപ്പോൾ അവർ ജനങ്ങളിൽ നിന്ന് മാറി അകലെയുള്ള ഒരു സ്ഥലത്ത് താമസിക്കുകയുംചെയ്തു.
فَأَجَآءَهَا ٱلۡمَخَاضُ إِلَىٰ جِذۡعِ ٱلنَّخۡلَةِ قَالَتۡ يَٰلَيۡتَنِي مِتُّ قَبۡلَ هَٰذَا وَكُنتُ نَسۡيٗا مَّنسِيّٗا
المليبارية | മലയാളം
അങ്ങനെ ഗർഭസ്ഥശിശു പുറത്തേക്ക് വരാനുള്ള സമയമായപ്പോൾ, അവളെ അത് ഒരുഈത്തപ്പന മരത്തിൻ്റെ അടുക്കലേക്ക് എത്തിച്ചു. മർയം പറഞ്ഞു: ഇന്നേ ദിവസത്തിന്മുൻപ് ഞാൻ മരിച്ചു പോയിരുന്നെങ്കിൽ എത്ര നന്നായിരുന്നു! എന്നെ കുറിച്ച് മോശംപറയപ്പെടുന്ന സ്ഥിതി വരാതെ, ഞാൻ സ്മരിക്കപ്പെടുകയേ ചെയ്യാത്ത ഒരാളായി(വിസ്മൃതിയിൽ) മറഞ്ഞിരുന്നെങ്കിൽ!
فَنَادَىٰهَا مِن تَحۡتِهَآ أَلَّا تَحۡزَنِي قَدۡ جَعَلَ رَبُّكِ تَحۡتَكِ سَرِيّٗا
المليبارية | മലയാളം
അപ്പോൾ അവളുടെ കാലുകളുടെ താഴ്ഭാഗത്ത് നിന്നായി ഈസ (عليه السلام) വിളിച്ചുപറഞ്ഞു: വ്യസനിക്കേണ്ട! നിങ്ങളുടെ താഴ്ഭാഗത്ത് അതാ കുടിക്കാനായി നിങ്ങളുടെ റബ്ബ്ഒരു അരുവി ഉണ്ടാക്കി തന്നിരിക്കുന്നു.
وَهُزِّيٓ إِلَيۡكِ بِجِذۡعِ ٱلنَّخۡلَةِ تُسَٰقِطۡ عَلَيۡكِ رُطَبٗا جَنِيّٗا
المليبارية | മലയാളം
ഈത്തപ്പനമരത്തിൻ്റെ തടി പിടിച്ചു കുലുക്കുക. അത് ഇപ്പോൾ പറിച്ചെടുക്കപ്പെട്ട പോലുള്ളശുദ്ധമായ, പഴുത്ത ഈത്തപ്പഴങ്ങൾ വീഴ്ത്തി തരുന്നതാണ്.
فَكُلِي وَٱشۡرَبِي وَقَرِّي عَيۡنٗاۖ فَإِمَّا تَرَيِنَّ مِنَ ٱلۡبَشَرِ أَحَدٗا فَقُولِيٓ إِنِّي نَذَرۡتُ لِلرَّحۡمَٰنِ صَوۡمٗا فَلَنۡ أُكَلِّمَٱلۡيَوۡمَ إِنسِيّٗا
المليبارية | മലയാളം
നിങ്ങൾ ഈത്തപ്പഴം കഴിക്കുകയും, വെള്ളം കുടിക്കുകയും ചെയ്യുക. നിങ്ങളുടെ ഈകുഞ്ഞിനെ ലഭിച്ചതിൽ സന്തോഷിക്കുകയും ദുഃഖിക്കാതിരിക്കുകയും ചെയ്യുക. ജനങ്ങളിൽ ആരെങ്കിലും നിങ്ങളെ കാണുകയും കുട്ടിയെ കുറിച്ച് ചോദിക്കുകയുംചെയ്താൽ അവരോട് പറയുക: എൻ്റെ രക്ഷിതാവിനായി ഇന്ന് സംസാരത്തിൽ നിന്ന്വിട്ടുനിൽക്കും എന്ന് ഞാൻ സ്വയം നേർച്ച നേർന്നിരിക്കുന്നു. അതിനാൽ ജനങ്ങളിൽആരോടും ഞാൻ ഇന്ന് സംസാരിക്കുകയില്ല.
فَأَتَتۡ بِهِۦ قَوۡمَهَا تَحۡمِلُهُۥۖ قَالُواْ يَٰمَرۡيَمُ لَقَدۡ جِئۡتِ شَيۡـٔٗا فَرِيّٗا
المليبارية | മലയാളം
അങ്ങനെ തൻ്റെ കുഞ്ഞിനെയും വഹിച്ചു കൊണ്ട് മർയം തൻ്റെ ആളുകളുടെ അടുക്കൽചെന്നു. മർയമിനെ കണ്ടപ്പോൾ അവളുടെ മേൽ ആക്ഷേപം ചൊരിഞ്ഞു കൊണ്ട് അവർപറഞ്ഞു: ഹേ മർയം! വളരെ ഗുരുതരമായ ഒരു തിന്മയാണ് നീ ചെയ്തിരിക്കുന്നത്. ഒരുപിതാവില്ലാത്ത കുഞ്ഞിനെയും കൊണ്ടാണല്ലോ നീ വന്നിരിക്കുന്നത്!
يَـٰٓأُخۡتَ هَٰرُونَ مَا كَانَ أَبُوكِ ٱمۡرَأَ سَوۡءٖ وَمَا كَانَتۡ أُمُّكِ بَغِيّٗا
المليبارية | മലയാളം
സച്ചരിതനായ ഹാറൂനിനെ പോലെ ആരാധനകൾ ചെയ്തു കഴിഞ്ഞിരുന്ന അദ്ദേഹത്തോട്സാദൃശ്യം പുലർത്തിയിരുന്നവളേ! നിൻ്റെ പിതാവ് ഒരു വ്യഭിചാരിയായിരുന്നില്ല. നിൻ്റെമാതാവും വ്യഭിചാരിണി ആയിരുന്നില്ല. നീ സൽകർമ്മങ്ങൾ കൊണ്ട് അറിയപ്പെട്ട ഒരുകുടുംബത്തിൽ നിന്നുള്ളവളാണല്ലോ! അപ്പോൾ എങ്ങനെയാണ് പിതാവില്ലാത്ത ഒരുകുഞ്ഞുമായി നീ വന്നിരിക്കുന്നത്?!
فَأَشَارَتۡ إِلَيۡهِۖ قَالُواْ كَيۡفَ نُكَلِّمُ مَن كَانَ فِي ٱلۡمَهۡدِ صَبِيّٗا
المليبارية | മലയാളം
അപ്പോൾ മർയം തൊട്ടിലിൽ കിടക്കുന്ന കുഞ്ഞായ ഈസാ(عليه السلام)യുടെ നേർക്ക്ചൂണ്ടിക്കാണിച്ചു. അവരുടെ ജനത അത്ഭുതത്തോടെ മർയമിനോട് ചോദിച്ചു: തൊട്ടിലിൽകിടക്കുന്ന ഒരു കുട്ടിയോട് ഞങ്ങളെങ്ങനെ സംസാരിക്കും?!
قَالَ إِنِّي عَبۡدُ ٱللَّهِ ءَاتَىٰنِيَ ٱلۡكِتَٰبَ وَجَعَلَنِي نَبِيّٗا
المليبارية | മലയാളം
ഈസാ (عليه السلام) പറഞ്ഞു: ഞാൻ അല്ലാഹുവിൻ്റെ ദാസനാകുന്നു. എനിക്ക് അവൻഇഞ്ചീൽ നൽകിയിരിക്കുന്നു. അവൻ്റെ നബിമാരിൽ ഒരു നബിയാക്കുകയുംചെയ്തിരിക്കുന്നു.
وَجَعَلَنِي مُبَارَكًا أَيۡنَ مَا كُنتُ وَأَوۡصَٰنِي بِٱلصَّلَوٰةِ وَٱلزَّكَوٰةِ مَا دُمۡتُ حَيّٗا
المليبارية | മലയാളം
ഞാൻ എവിടെയായിരുന്നാലും മനുഷ്യർക്ക് ധാരാളം ഉപകാരമുള്ളവനായി എന്നെഅല്ലാഹു ആക്കിയിരിക്കുന്നു. ജീവിച്ചിരിക്കുന്ന കാലമത്രയും നിസ്കാരം നിർവ്വഹിക്കാനുംസകാത്ത് നൽകാനും എന്നോട് അവൻ കൽപ്പിക്കുകയും ചെയ്തിരിക്കുന്നു.
وَبَرَّۢا بِوَٰلِدَتِي وَلَمۡ يَجۡعَلۡنِي جَبَّارٗا شَقِيّٗا
المليبارية | മലയാളം
അവൻ എന്നെ എൻ്റെ മാതാവിനോട് നന്മയിൽ വർത്തിക്കുന്നവനുമാക്കിയിരിക്കുന്നു. എന്നെ അവൻ എൻ്റെ രക്ഷിതാവിനെ അനുസരിക്കുന്നതിൽ നിന്ന് അഹന്തനടിക്കുന്നവനോ, അവനെ ധിക്കരിക്കുന്നവനോ ആക്കിയിട്ടില്ല.
وَٱلسَّلَٰمُ عَلَيَّ يَوۡمَ وُلِدتُّ وَيَوۡمَ أَمُوتُ وَيَوۡمَ أُبۡعَثُ حَيّٗا
المليبارية | മലയാളം
ഞാൻ ജനിക്കുന്ന ദിവസവും, എൻ്റെ മരണദിവസവും, ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽഎന്നെ ഉയിർത്തെഴുന്നേൽപ്പിക്കുന്ന അന്നും പിശാചിൽ നിന്നും അവൻ്റെ സഹായികളിൽനിന്നും എനിക്ക് നിർഭയത്വമുണ്ട്. ഏകാന്തത നിറഞ്ഞ ഈ മൂന്ന് വേളകളിലും പിശാചിന്എന്നെ കീഴ്പെടുത്തുക സാധ്യമല്ല.
ذَٰلِكَ عِيسَى ٱبۡنُ مَرۡيَمَۖ قَوۡلَ ٱلۡحَقِّ ٱلَّذِي فِيهِ يَمۡتَرُونَ
المليبارية | മലയാളം
ഈ പറഞ്ഞ വിശേഷണങ്ങളെല്ലാം ഉള്ളയാളാകുന്നു മർയമിൻ്റെ മകൻ ഈസാ! അദ്ദേഹത്തിൻ്റെ വിഷയത്തിലുള്ള സത്യസന്ധമായ വാക്ക് ഈ പറഞ്ഞതാകുന്നു. അല്ലാതെഅദ്ദേഹത്തിൻ്റെ കാര്യത്തിൽ സംശയത്തിലാവുകയും, ഭിന്നിപ്പിലായി തീരുകയും ചെയ്തവഴിപിഴച്ചവർ പറയുന്ന വാക്കുകളല്ല സത്യം.
مَا كَانَ لِلَّهِ أَن يَتَّخِذَ مِن وَلَدٖۖ سُبۡحَٰنَهُۥٓۚ إِذَا قَضَىٰٓ أَمۡرٗا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ
المليبارية | മലയാളം
ഒരു സന്താനത്തെ സ്വീകരിക്കുക എന്നത് അല്ലാഹുവിന് യോജിച്ചതല്ല. അതിൽ നിന്നെല്ലാംഅവൻ പരിശുദ്ധനും മഹത്വമുള്ളവനുമായിരിക്കുന്നു. എന്തെങ്കിലും ഒരു കാര്യം അവൻഉദ്ദേശിച്ചാൽ അതിനോട് ഉണ്ടാകൂ എന്ന് പറയേണ്ടത് മാത്രമേ അവന് വേണ്ടതുള്ളൂ; അതോടെ ഉറപ്പായും അതുണ്ടാകും. അങ്ങനെയുള്ളവൻ ഒരു സന്താനമുണ്ടാവുകഎന്നതിൽ നിന്ന് പരിശുദ്ധനാണ്.
