التصنيفات
القرآن الكريم

المختصر في التفسير മലയാളം سورة [المائدة]

لَّقَدۡ كَفَرَ ٱلَّذِينَ قَالُوٓاْ إِنَّ ٱللَّهَ هُوَ ٱلۡمَسِيحُ ٱبۡنُ مَرۡيَمَۚ قُلۡ فَمَن يَمۡلِكُ مِنَ ٱللَّهِ شَيۡـًٔا إِنۡ أَرَادَ أَن يُهۡلِكَٱلۡمَسِيحَ ٱبۡنَ مَرۡيَمَ وَأُمَّهُۥ وَمَن فِي ٱلۡأَرۡضِ جَمِيعٗاۗ وَلِلَّهِ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَاۚ يَخۡلُقُ مَايَشَآءُۚ وَٱللَّهُ عَلَىٰ كُلِّ شَيۡءٖ قَدِيرٞ

المليبارية | മലയാളം

അല്ലാഹു തന്നെയാകുന്നു മർയമിൻ്റെ മകൻ ഈസ എന്ന് പറഞ്ഞനസ്വാറാക്കൾകാഫിറുകളായിരിക്കുന്നുഅല്ലാഹുവിൻ്റെ റസൂലേഅവരോട് പറയുകമർയമിൻ്റെ മകൻഈസയെയുംഅദ്ദേഹത്തിൻ്റെ മാതാവിനെയും ഭൂമിയിലുള്ള സർവ്വരെയുംനശിപ്പിക്കുവാൻ അല്ലാഹു ഉദ്ദേശിച്ചാൽ അവനെ തടുത്തു നിർത്താൻ ആരുണ്ട്?! ആർക്കുംഅവനെ തടുത്തു നിർത്താൻ കഴിയില്ലെങ്കിൽ അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുംതന്നെയില്ല എന്ന കാര്യം അതോടെ തെളിയുന്നുഈസായും ഉമ്മ മർയമും അടക്കം സകലപടപ്പുകളും അല്ലാഹുവിൻ്റെ സൃഷ്ടികളാണെന്നും അതിൽ നിന്ന് ബോധ്യപ്പെടുംഅല്ലാഹുവിനാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിൻ്റെയുംഅധികാരംഅവൻ ഉദ്ദേശിക്കുന്നത് അവൻ സൃഷ്ടിക്കുന്നുഅങ്ങനെ അവൻസൃഷ്ടിക്കാൻ ഉദ്ദേശിച്ചവരിൽ പെട്ട വ്യക്തിയാണ് ഈസ (عليه السلام)അദ്ദേഹംഅല്ലാഹുവിൻ്റെ അടിമയും അവൻ്റെ റസൂലുമാകുന്നുഅല്ലാഹു എല്ലാത്തിനുംകഴിവുള്ളവനാകുന്നു.

مَّا ٱلۡمَسِيحُ ٱبۡنُ مَرۡيَمَ إِلَّا رَسُولٞ قَدۡ خَلَتۡ مِن قَبۡلِهِ ٱلرُّسُلُ وَأُمُّهُۥ صِدِّيقَةٞۖ كَانَا يَأۡكُلَانِ ٱلطَّعَامَۗ ٱنظُرۡكَيۡفَ نُبَيِّنُ لَهُمُ ٱلۡأٓيَٰتِ ثُمَّ ٱنظُرۡ أَنَّىٰ يُؤۡفَكُونَ

المليبارية | മലയാളം

അനേകം ദൂതന്മാരിൽ (റസൂലുകൾ) പെട്ട ഒരു ദൂതനല്ലാതെ മർയമിൻ്റെ മകൻ ഈസമറ്റൊന്നുമല്ലഅവർക്കെല്ലാം സംഭവിച്ചതു പോലെ മരണം അദ്ദേഹത്തിനും സംഭവിക്കുംസത്യസന്ധതയും സത്യത്തിലുള്ള വിശ്വാസവും നന്നായി ഉണ്ടായിരുന്നവരാണ്അദ്ദേഹത്തിൻ്റെ മാതാവ് മർയംഅവർ രണ്ട് പേരും ഭക്ഷണം കഴിക്കുന്നവരായിരുന്നുകാരണം അവർക്ക് ഭക്ഷണം ആവശ്യമായിരുന്നുഭക്ഷണത്തിന് ആവശ്യമുള്ളവരാണ്അവരെന്നിരിക്കെ എങ്ങനെയാണ് അവർ ആരാധ്യന്മാരാവുക?! അല്ലാഹുവിൻ്റെ റസൂലേചിന്തിച്ചു നോക്കൂനമ്മുടെ ഏകത്വം ബോധ്യപ്പെടുത്തുന്നതുംഅല്ലാഹുവിന്പുറമെയുള്ളവർക്ക് ആരാധ്യത കൽപ്പിക്കുകയെന്ന അതിരുവിടലിൻ്റെ നിരർത്ഥകതബോധ്യപ്പെടുത്തുന്നതുമായ തെളിവുകൾ എപ്രകാരമാണ് അവർക്ക് നാം വിശദീകരിച്ചുനൽകുന്നതെന്ന്?! എന്നാൽ ഇതെല്ലാമുണ്ടായിട്ടും അവർ  ദൃഷ്ടാന്തങ്ങളെ കടുത്തരൂപത്തിൽ നിഷേധിക്കുകയാണ്വീണ്ടും നീ ചിന്തിച്ചു നോക്കുകഅല്ലാഹുവിൻ്റെ ഏകത്വംബോധ്യപ്പെടുത്തുന്ന തെളിവുകൾ ഇപ്രകാരമെല്ലാമുണ്ടായിട്ടും എങ്ങനെയാണ് അവർസത്യത്തിൽ നിന്ന് തെറ്റിക്കപ്പെടുന്നതെന്ന്?!

إِذۡ قَالَ ٱللَّهُ يَٰعِيسَى ٱبۡنَ مَرۡيَمَ ٱذۡكُرۡ نِعۡمَتِي عَلَيۡكَ وَعَلَىٰ وَٰلِدَتِكَ إِذۡ أَيَّدتُّكَ بِرُوحِ ٱلۡقُدُسِ تُكَلِّمُ ٱلنَّاسَفِي ٱلۡمَهۡدِ وَكَهۡلٗاۖ وَإِذۡ عَلَّمۡتُكَ ٱلۡكِتَٰبَ وَٱلۡحِكۡمَةَ وَٱلتَّوۡرَىٰةَ وَٱلۡإِنجِيلَۖ وَإِذۡ تَخۡلُقُ مِنَ ٱلطِّينِ كَهَيۡـَٔةِ ٱلطَّيۡرِبِإِذۡنِي فَتَنفُخُ فِيهَا فَتَكُونُ طَيۡرَۢا بِإِذۡنِيۖ وَتُبۡرِئُ ٱلۡأَكۡمَهَ وَٱلۡأَبۡرَصَ بِإِذۡنِيۖ وَإِذۡ تُخۡرِجُ ٱلۡمَوۡتَىٰ بِإِذۡنِيۖ وَإِذۡكَفَفۡتُ بَنِيٓ إِسۡرَـٰٓءِيلَ عَنكَ إِذۡ جِئۡتَهُم بِٱلۡبَيِّنَٰتِ فَقَالَ ٱلَّذِينَ كَفَرُواْ مِنۡهُمۡ إِنۡ هَٰذَآ إِلَّا سِحۡرٞ مُّبِينٞ

المليبارية | മലയാളം

അല്ലാഹു ഈസ (عليه السلام) യോട് പറഞ്ഞ സന്ദർഭം സ്മരിക്കുകഹേ മർയമിൻ്റെ മകൻഈസാനിൻ്റെ മേലുള്ള എൻ്റെ അനുഗ്രഹം നീ സ്മരിക്കുകഒരു പിതാവിലൂടെയെല്ലാതെനിന്നെ നാം സൃഷ്ടിച്ചുനിൻ്റെ മാതാവായ മർയമിൻ്റെ മേലുള്ള എൻ്റെ അനുഗ്രഹവും നീസ്മരിക്കുകഅവരുടെ കാലഘട്ടത്തിലെ മറ്റെല്ലാ സ്ത്രീകൾക്കും മേൽ അവളെ നാംതിരഞ്ഞെടുത്തുമുലകുടിക്കുന്ന പ്രായത്തിൽ ജനങ്ങളെ അല്ലാഹുവിലേക്ക് ക്ഷണിച്ചുകൊണ്ട് അവരോട് സംസാരിച്ച വേളയിലുംഅവരിലേക്ക് നാം അയച്ച സന്ദേശംഅവർക്കെത്തിച്ചു നൽകിക്കൊണ്ട് മധ്യവയസിൽ സംസാരിച്ച വേളയിലും ജിബ്‘രീൽ (عليهالسلام) യെ കൊണ്ട് നിനക്ക് നാം ശക്തി പകർന്നുവെന്ന അനുഗ്രഹവും നീ സ്മരിക്കുകനിനക്ക് നാം എഴുത്ത് പഠിപ്പിച്ചു നൽകിയെന്നതുംമൂസക്ക് മേൽ അവതരിപ്പിക്കപ്പെട്ടതൗറാത്തുംനിനക്ക് മേൽ അവതരിപ്പിക്കപ്പെട്ട ഇഞ്ചീലും പഠിപ്പിച്ചു നൽകിയെന്നതും നിൻ്റെമേൽ നാം ചൊരിഞ്ഞ അനുഗ്രഹത്തിൽ പെട്ടതാണ്മതനിയമങ്ങളുടെ പിറകിലെരഹസ്യങ്ങളും അവയുടെ ഫലങ്ങളും യുക്തികളും നാം നിനക്ക് പഠിപ്പിച്ചു നൽകുകയുംചെയ്തുമണ്ണിൽ നിന്ന് പക്ഷിയുടെ രൂപം നീ നിർമ്മിച്ചെടുക്കുകയുംശേഷം അതിൽ നീഊതുകയും ചെയ്യുമ്പോൾ അത് പക്ഷിയായി മാറുന്നു എന്നതും നിൻ്റെ മേലുള്ള നമ്മുടെഅനുഗ്രഹത്തിൽ പെട്ടത് തന്നെഅന്ധനായി ജനിച്ചവരുടെ അന്ധത നീ സുഖപ്പെടുത്തിനൽകുകയുംപാണ്ഡുരോഗിയെ സുഖപ്പെടുത്തുകയും അയാൾക്ക് ന്യൂനതയില്ലാത്തതൊലിപ്പുറം ലഭിക്കുകയുംമരിച്ചവരെ ജീവിപ്പിക്കണമെന്ന് അല്ലാഹുവിനോട് പ്രാർത്ഥിച്ചുകൊണ്ട് മരിച്ചവരെ നീ ജീവിപ്പിക്കുകയും ചെയ്യുന്നുഇതെല്ലാം ഞാൻ നിനക്ക് ചെയ്തഅനുഗ്രഹത്തിൽ പെട്ടതാണ് പറഞ്ഞതെല്ലാം എൻ്റെ അനുമതിപ്രകാരമാണ്സംഭവിക്കുന്നത്വ്യക്തമായ ദൃഷ്ടാന്തങ്ങളുമായി ഇസ്രാഈൽ സന്തതികളുടെ അരികിൽനീ ചെല്ലുകയുംഅവർ അവയെ (ദൃഷ്ടാന്തങ്ങളെ) നിഷേധിച്ചു കളയുക മാത്രംചെയ്യുകയുംനിന്നെ കൊലപ്പെടുത്താൻ ഉദ്ദേശിക്കുകയും ചെയ്തപ്പോൾ അവരിൽ നിന്ന്നിന്നെ പ്രതിരോധിച്ചു എന്നതും നാം നിനക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹത്തിൽ പെട്ടതുതന്നെ(നീ കൊണ്ടുവന്ന ദൃഷ്ടാന്തങ്ങളെ കുറിച്ച്) അവർ പറഞ്ഞുഈസകൊണ്ടുവന്നിരിക്കുന്നതെല്ലാം വ്യക്തമായ സിഹ്റല്ലാതെ (മാരണം) മറ്റൊന്നുമല്ല.

وَإِذۡ قَالَ ٱللَّهُ يَٰعِيسَى ٱبۡنَ مَرۡيَمَ ءَأَنتَ قُلۡتَ لِلنَّاسِ ٱتَّخِذُونِي وَأُمِّيَ إِلَٰهَيۡنِ مِن دُونِ ٱللَّهِۖ قَالَ سُبۡحَٰنَكَمَا يَكُونُ لِيٓ أَنۡ أَقُولَ مَا لَيۡسَ لِي بِحَقٍّۚ إِن كُنتُ قُلۡتُهُۥ فَقَدۡ عَلِمۡتَهُۥۚ تَعۡلَمُ مَا فِي نَفۡسِي وَلَآ أَعۡلَمُ مَا فِينَفۡسِكَۚ إِنَّكَ أَنتَ عَلَّـٰمُ ٱلۡغُيُوبِ

المليبارية | മലയാളം

ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അല്ലാഹു മർയമിൻ്റെ മകൻ ഈസയോട് പറയുന്നസന്ദർഭം സ്മരിക്കുകഹേ മർയമിൻ്റെ മകൻ ഈസാ‘എന്നെയും എൻ്റെ മാതാവിനെയുംഅല്ലാഹുവിന് പുറമെയുള്ള ആരാധ്യന്മാരാക്കൂ’ എന്ന് നീ ജനങ്ങളോട് പറഞ്ഞിട്ടുണ്ടോ?! അപ്പോൾ തൻ്റെ രക്ഷിതാവിനെ പരിശുദ്ധപ്പെടുത്തി കൊണ്ട് ഈസ പറയുംസത്യമായിട്ടുള്ളതല്ലാതെ മറ്റൊന്നും അവരോട് പറയുക എന്നത് എനിക്ക് യോജിച്ചതല്ലഞാനെങ്ങാനും അങ്ങനെ അവരോട് പറഞ്ഞിരുന്നെങ്കിൽ നീ അത് അറിയുക തന്നെചെയ്യുമായിരുന്നു(കാരണം) നിനക്ക് യാതൊരു കാര്യവും അവ്യക്തമാവുകയില്ലഞാൻഎൻ്റെ മനസ്സിൽ ഒളിപ്പിച്ചു വെക്കുന്നതും നീ അറിയുന്നുഎന്നാൽ നീ അറിയുന്നത് ഞാൻഅറിയുന്നില്ലതീർച്ചയായും നീ മാത്രമാകുന്നു എല്ലാ മറഞ്ഞ കാര്യവും അവ്യക്തമായതുംവ്യക്തമായതുമെല്ലാം അറിയുന്നവൻ.