التصنيفات
القرآن الكريم

المختصر في التفسير മലയാളം سورة [آل عمران]

۞إِنَّ ٱللَّهَ ٱصۡطَفَىٰٓ ءَادَمَ وَنُوحٗا وَءَالَ إِبۡرَٰهِيمَ وَءَالَ عِمۡرَٰنَ عَلَى ٱلۡعَٰلَمِينَ

المليبارية | മലയാളം

തീർച്ചയായും ആദമിനെ അല്ലാഹു തെരഞ്ഞെടുക്കുകയും മലക്കുകളെ കൊണ്ട്അദ്ദേഹത്തിന് സുജൂദ് (സാഷ്ടാംഘം) ചെയ്യിക്കുകയും ചെയ്തുഅല്ലാഹു നൂഹിനെയുംതെരഞ്ഞെടുത്തുഅദ്ദേഹത്തെ ഭൂനിവാസികൾക്കുള്ള ഒന്നാമത്തെ പ്രവാചകനാക്കുകയുംചെയ്തുഇബ്രാഹീം കുടുംബത്തെയും അല്ലാഹു തെരഞ്ഞെടുത്തുപ്രവാചകത്വംഅദ്ദേഹത്തിൻ്റെ കുടുംബത്തിൽ അല്ലാഹു അവശേഷിപ്പിക്കുകയും ചെയ്തുഇംറാൻകുടുംബത്തേയും അല്ലാഹു തെരഞ്ഞെടുത്തുഇവർ ഓരോരുത്തരെയും അല്ലാഹുതിരഞ്ഞെടുക്കുകയുംഅവരവരുടെ കാലഘട്ടത്തിൽ ഏറ്റവും ശ്രേഷ്ഠരാക്കുകയുംചെയ്തു.

ذُرِّيَّةَۢ بَعۡضُهَا مِنۢ بَعۡضٖۗ وَٱللَّهُ سَمِيعٌ عَلِيمٌ

المليبارية | മലയാളം

 പറയപ്പെട്ട നബിമാരുംഅവരുടെ മാർഗ്ഗം പിന്തുടർന്ന അവരുടെ സന്താനങ്ങളുംഅല്ലാഹുവിലുള്ള ഏകത്വം പാലിച്ചു കൊണ്ടുംസൽക്കർമ്മങ്ങളിൽ വ്യാപൃതരായുംപരസ്പരം ഇഴപിരിഞ്ഞു നിലകൊള്ളുന്നവരാകുന്നുഅവരിൽ ചിലർ മറ്റു ചിലരിൽ നിന്ന്ഉൽകൃഷ്ടമായ മാതൃകകളും മഹത്വങ്ങളും അനന്തരമെടുക്കുന്നുഅല്ലാഹു അവന്റെഅടിമകളുടെ വാക്കുകൾ കേൾക്കുന്നവനും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച്അറിയുന്നവനുമാകുന്നുഅവരിൽ നിന്നും അവനുദ്ദേശിക്കുന്നവരെയാണ് അവൻതെരഞ്ഞെടുക്കുന്നത്.

إِذۡ قَالَتِ ٱمۡرَأَتُ عِمۡرَٰنَ رَبِّ إِنِّي نَذَرۡتُ لَكَ مَا فِي بَطۡنِي مُحَرَّرٗا فَتَقَبَّلۡ مِنِّيٓۖ إِنَّكَ أَنتَ ٱلسَّمِيعُ ٱلۡعَلِيمُ

المليبارية | മലയാളം

അല്ലാഹുവിൻ്റെ റസൂലേഇംറാൻ്റെ ഭാര്യയും മർയമിൻ്റെ മാതാവുമായവർ ഇപ്രകാരംപറഞ്ഞ സന്ദർഭം ഓർക്കുകഎൻ്റെ റബ്ബേഎൻ്റെ വയറ്റിലുള്ള കുഞ്ഞിനെ എല്ലാറ്റിൽനിന്നും ഒഴിവായി നിനക്ക് സേവനം ചെയ്യാനും നിൻ്റെ പള്ളി പരിപാലനത്തിനുമായിഉഴിഞ്ഞുവെക്കാൻ ഞാൻ നേർച്ച നേർന്നിരിക്കുന്നുആകയാൽ എന്നിൽ നിന്ന് നീ അത്സ്വീകരിക്കേണമേതീർച്ചയായും നീ എൻ്റെ പ്രാർത്ഥന കേൾക്കുന്നവനും എൻ്റെ ഉദ്ദേശംഅറിയുന്നവനുമത്രെ.

فَلَمَّا وَضَعَتۡهَا قَالَتۡ رَبِّ إِنِّي وَضَعۡتُهَآ أُنثَىٰ وَٱللَّهُ أَعۡلَمُ بِمَا وَضَعَتۡ وَلَيۡسَ ٱلذَّكَرُ كَٱلۡأُنثَىٰۖ وَإِنِّيسَمَّيۡتُهَا مَرۡيَمَ وَإِنِّيٓ أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ ٱلشَّيۡطَٰنِ ٱلرَّجِيمِ

المليبارية | മലയാളം

അങ്ങനെ ഗർഭകാലം പൂർത്തിയാവുകയുംകുട്ടിയെ പ്രസവിക്കുകയും ചെയ്തപ്പോൾകുട്ടി ആണാകുമെന്നായിരുന്നു അവരുടെ പ്രതീക്ഷയെങ്കിലും ജനിച്ചത്പെൺകുട്ടിയായിരുന്നു– അവർ പറഞ്ഞുഎൻ്റെ രക്ഷിതാവേഞാൻ പ്രസവിച്ച കുട്ടിപെണ്ണാണല്ലോഎന്നാൽ അല്ലാഹു അവൾ പ്രസവിച്ചതിനെപ്പറ്റി കൂടുതൽഅറിവുള്ളവനത്രെആൺകുട്ടിയെ പോലെ ആയിരിക്കില്ല –ശക്തിയിലുംസൃഷ്ടിപ്രകൃതിയിലും– ഒരു പെൺകുട്ടിഇവൾക്ക് ഞാൻ മർയം എന്ന് പേരിട്ടിരിക്കുന്നുനിൻ്റെ കാരുണ്യത്തിൽ നിന്നും ആട്ടിയോടിക്കപ്പെട്ട പിശാചിൽ നിന്ന് അവളെയും അവളുടെസന്തതികളെയും രക്ഷിക്കുവാനായി ഞാൻ നിന്നിൽ അവളെ സുരക്ഷിതമായിഏൽപ്പിക്കുകയും ചെയ്യുന്നു.

فَتَقَبَّلَهَا رَبُّهَا بِقَبُولٍ حَسَنٖ وَأَنۢبَتَهَا نَبَاتًا حَسَنٗا وَكَفَّلَهَا زَكَرِيَّاۖ كُلَّمَا دَخَلَ عَلَيۡهَا زَكَرِيَّا ٱلۡمِحۡرَابَ وَجَدَعِندَهَا رِزۡقٗاۖ قَالَ يَٰمَرۡيَمُ أَنَّىٰ لَكِ هَٰذَاۖ قَالَتۡ هُوَ مِنۡ عِندِ ٱللَّهِۖ إِنَّ ٱللَّهَ يَرۡزُقُ مَن يَشَآءُ بِغَيۡرِ حِسَابٍ

المليبارية | മലയാളം

അങ്ങനെ അവളുടെ നേർച്ച അല്ലാഹു നല്ല നിലയിൽ സ്വീകരിക്കുകയുംമർയമിനെ നല്ലനിലയിൽ വളർത്തിക്കൊണ്ടു വരികയും ചെയ്തുസജ്ജനങ്ങളുടെ ഹൃദയം മർയമിനോട്അനുകമ്പയുള്ളതാക്കുകയും ചെയ്തുമർയമിൻ്റെ സംരക്ഷണച്ചുമതല സകരിയ്യാ (عليهالسلام) ന് മേൽ നിശ്ചയിക്കുകയും ചെയ്തുആരാധനകൾക്കായുള്ള സ്ഥലത്ത് മർയമിൻ്റെഅടുക്കൽ സകരിയ്യാ കടന്നു ചെല്ലുമ്പോഴെല്ലാം അവളുടെ അടുത്ത് നല്ല എന്തെങ്കിലുംആഹാരം കണ്ടെത്തുമായിരുന്നുഅദ്ദേഹം ചോദിച്ചുമർയമേനിനക്ക് എവിടെ നിന്നാണ് ഭക്ഷണം കിട്ടിയത്അവൾ മറുപടി പറഞ്ഞുഅത് അല്ലാഹുവിങ്കൽ നിന്ന്ലഭിക്കുന്നതാകുന്നുതീർച്ചയായും അല്ലാഹു താൻ ഉദ്ദേശിക്കുന്നവർക്ക് വിശാലമായികണക്ക് നോക്കാതെ നൽകുന്നു.

وَإِذۡ قَالَتِ ٱلۡمَلَـٰٓئِكَةُ يَٰمَرۡيَمُ إِنَّ ٱللَّهَ ٱصۡطَفَىٰكِ وَطَهَّرَكِ وَٱصۡطَفَىٰكِ عَلَىٰ نِسَآءِ ٱلۡعَٰلَمِينَ

المليبارية | മലയാളം

അല്ലാഹുവിൻ്റെ റസൂലേമലക്കുകൾ മർയമിനോട് പറഞ്ഞ സന്ദർഭം ഓർക്കുകഹേമർയംതീർച്ചയായും നല്ല സ്വഭാവഗുണങ്ങൾ പാലിക്കുന്ന നിന്നെ അല്ലാഹു പ്രത്യേകംതെരഞ്ഞെടുത്തിരിക്കുന്നുന്യുനതകളിൽ നിന്ന് അവൻ നിന്നെ ശുദ്ധീകരിക്കുകയുംചെയ്തിരിക്കുന്നുനിൻ്റെ  കാലഘട്ടത്തിലെ സ്ത്രീകളിൽ ഏറ്റവും ഉൽകൃഷ്ടയായിനിന്നെ അവൻ തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു.

يَٰمَرۡيَمُ ٱقۡنُتِي لِرَبِّكِ وَٱسۡجُدِي وَٱرۡكَعِي مَعَ ٱلرَّـٰكِعِينَ

المليبارية | മലയാളം

ഹേ മർയംനിസ്കാരത്തിൽ നീ ദീർഘമായി നിൽക്കുകനിൻ്റെ റബ്ബിന് വേണ്ടി നീ സുജൂദ്ചെയ്യുകയുംഅവൻ്റെ സച്ചരിതരായ ദാസന്മാരോടൊപ്പം റുകൂഅ് നിർവ്വഹിക്കുകയുംചെയ്യുക.

ذَٰلِكَ مِنۡ أَنۢبَآءِ ٱلۡغَيۡبِ نُوحِيهِ إِلَيۡكَۚ وَمَا كُنتَ لَدَيۡهِمۡ إِذۡ يُلۡقُونَ أَقۡلَٰمَهُمۡ أَيُّهُمۡ يَكۡفُلُ مَرۡيَمَ وَمَا كُنتَلَدَيۡهِمۡ إِذۡ يَخۡتَصِمُونَ

المليبارية | മലയാളം

അല്ലാഹുവിൻ്റെ റസൂലേതാങ്കൾക്ക് നാം അറിയിച്ചു നൽകുന്ന അദൃശ്യവൃത്താന്തങ്ങളിൽപെട്ടതാണ് സകരിയ്യ നബി (عليه السلام) യുടെയുംമറിയം (عليها السلام) യുടെയും ചരിത്രസംഭവങ്ങൾആരാണ് മർയമിന്റെ സംരക്ഷണം ഏറ്റെടുക്കേണ്ടതെന്ന്തീരുമാനിക്കുവാനായി അവർ പരസ്പരം തർക്കിച്ചു കൊണ്ടിരിക്കുകയുംഅങ്ങനെ (ആപദവി ലഭിക്കുന്നതിന് വേണ്ടി) തങ്ങളുടെ അമ്പുകളിട്ടു കൊണ്ട് അവർ നറുക്കെടുപ്പ്നടത്തേണ്ടി വരികയുംഅങ്ങനെ നറുക്കിൽ സകരിയ്യ (عليه السلام) വിജയിക്കുകയുംചെയ്ത സന്ദർഭത്തിൽ താങ്കൾ  പണ്ഡിതന്മാരുടെയും സജ്ജനങ്ങളുടെയുംഅടുത്തുണ്ടായിരുന്നില്ല.

إِذۡ قَالَتِ ٱلۡمَلَـٰٓئِكَةُ يَٰمَرۡيَمُ إِنَّ ٱللَّهَ يُبَشِّرُكِ بِكَلِمَةٖ مِّنۡهُ ٱسۡمُهُ ٱلۡمَسِيحُ عِيسَى ٱبۡنُ مَرۡيَمَ وَجِيهٗا فِيٱلدُّنۡيَا وَٱلۡأٓخِرَةِ وَمِنَ ٱلۡمُقَرَّبِينَ

المليبارية | മലയാളം

നബിയേമലക്കുകൾ പറഞ്ഞ സന്ദർഭം ശ്രദ്ധിക്കുകമർയമേപിതാവില്ലാതെസൃഷ്ടിക്കപ്പെടാൻ പോകുന്ന ഒരു കുട്ടിയെക്കുറിച്ച് അല്ലാഹു നിനക്ക് സന്തോഷവാർത്തഅറിയിക്കുന്നുകുൻ (ഉണ്ടാകൂ) എന്ന അല്ലാഹുവിന്റെ വചനത്തിൽ നിന്ന് മാത്രമായിഅല്ലാഹുവിന്റെ അനുമതിയോടെ–  കുഞ്ഞ് ഉണ്ടാകുംഅവന്റെ പേര് മർയമിന്റെ മകൻമസീഹ് ഈസാ എന്നാകുന്നുഅവൻ ഇഹത്തിലും പരത്തിലും മഹത്വമുള്ളവനുംഅല്ലാഹുവിൽ സാമീപ്യം സിദ്ധിച്ചവരിൽ പെട്ടവനുമായിരിക്കും

وَيُكَلِّمُ ٱلنَّاسَ فِي ٱلۡمَهۡدِ وَكَهۡلٗا وَمِنَ ٱلصَّـٰلِحِينَ

المليبارية | മലയാളം

സംസാര പ്രായമെത്തുന്നതിന് മുൻപ് ചെറിയ കുട്ടിയായിരിക്കുമ്പോഴുംശക്തിയുംപൗരുഷവും പൂർണ്ണതയിലെത്തുന്ന മദ്ധ്യവയസ്സിലും അവൻ ജനങ്ങളോട്സംസാരിക്കുന്നതാണ്അവരുടെ മതപരവും ഭൗതികവുമായ നന്മകളെ കുറിച്ച് ഈസാഅവരെ അറിയിക്കുന്നതാണ്തങ്ങളുടെ വാക്കുകളിലും പ്രവൃത്തികളിലും സദ്‘വൃത്തരായജനങ്ങളിൽ പെട്ടവനുമായിരിക്കും അദ്ദേഹം.

قَالَتۡ رَبِّ أَنَّىٰ يَكُونُ لِي وَلَدٞ وَلَمۡ يَمۡسَسۡنِي بَشَرٞۖ قَالَ كَذَٰلِكِ ٱللَّهُ يَخۡلُقُ مَا يَشَآءُۚ إِذَا قَضَىٰٓ أَمۡرٗا فَإِنَّمَايَقُولُ لَهُۥ كُن فَيَكُونُ

المليبارية | മലയാളം

ഭർത്താവില്ലാത്ത തനിക്ക് കുട്ടിയുണ്ടാവാൻ പോകുന്നു എന്നറിഞ്ഞപ്പോൾ മർയംആശ്ചര്യത്തോടെ പറഞ്ഞുഎന്റെ രക്ഷിതാവേഒരു നിലക്കും –അനുവദനീയമോനിഷിദ്ധമോ ആയ രൂപത്തിൽ– എന്നെ ഒരു പുരുഷനും സ്പർശിച്ചിട്ടില്ലല്ലോപിന്നെഎങ്ങനെയാണ് എനിക്ക് കുട്ടിയുണ്ടാവുക(മർയമിൻ്റെ അരികിൽ വന്ന) മലക്ക് അവരോട്പറഞ്ഞുഅല്ലാഹു അവൻ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുന്നു –അത് സാധാരണപ്രപഞ്ചരീതികൾക്ക് വിരുദ്ധമാണെങ്കിലും-; ഒരു പിതാവിൽ നിന്നല്ലാതെ നിനക്ക് ഒരുകുഞ്ഞിനെ അവൻ സൃഷ്ടിക്കുന്നതും അതു പോലെ തന്നെഅവൻ ഒരു കാര്യംതീരുമാനിച്ചു കഴിഞ്ഞാൽ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രം ചെയ്യുന്നുഅപ്പോൾഅതുണ്ടാകുന്നുഒന്നും അവന് അസാധ്യമാവുകയില്ല.

وَيُعَلِّمُهُ ٱلۡكِتَٰبَ وَٱلۡحِكۡمَةَ وَٱلتَّوۡرَىٰةَ وَٱلۡإِنجِيلَ

المليبارية | മലയാളം

അവന് (ഈസാക്ക്) അല്ലാഹു എഴുതാനുള്ള അറിവുംവാക്കും പ്രവർത്തിയും ശരിയായിതീരാനുള്ള അനുഗ്രഹവും നൽകുന്നതാണ്മൂസാ നബിക്ക് അവതരിപ്പിക്കപ്പെട്ടതൗറാത്തുംഈസായുടെ മേൽ അവതരിപ്പിക്കപ്പെടാനിരിക്കുന്ന ഇൻജീലും അദ്ദേഹത്തെഅവൻ പഠിപ്പിക്കുന്നതാണ്.