التصنيفات
القرآن الكريم

المختصر في التفسير മലയാളം سورة [المؤمنون]

وَجَعَلۡنَا ٱبۡنَ مَرۡيَمَ وَأُمَّهُۥٓ ءَايَةٗ وَءَاوَيۡنَٰهُمَآ إِلَىٰ رَبۡوَةٖ ذَاتِ قَرَارٖ وَمَعِينٖ

المليبارية | മലയാളം

മർയമിൻ്റെ പുത്രൻ ഈസായെയും അദ്ദേഹത്തിൻ്റെ മാതാവ് മർയമിനെയും നമ്മുടെശക്തിയുടെ അടയാളമാക്കി നാം മാറ്റിയിരിക്കുന്നുഈസായെ പിതാവില്ലാതെയാണ് അവർഗർഭം ചുമന്നത്ഭൂമിയിൽ ഉയർന്നു നിൽക്കുന്നഉറച്ചതും വാസയോഗ്യവുമായ ഒരിടത്ത്അവർക്ക് രണ്ടു പേർക്കും നാം അഭയം നൽകുകയും ചെയ്തുഅതിൽ ഒഴുകുന്നപുതുവെള്ളവുമുണ്ട്.

التصنيفات
القرآن الكريم

المختصر في التفسير മലയാളം سورة [الأنبياء]

وَٱلَّتِيٓ أَحۡصَنَتۡ فَرۡجَهَا فَنَفَخۡنَا فِيهَا مِن رُّوحِنَا وَجَعَلۡنَٰهَا وَٱبۡنَهَآ ءَايَةٗ لِّلۡعَٰلَمِينَ

المليبارية | മലയാളം

അല്ലാഹുവിൻ്റെ റസൂലേതൻ്റെ ചാരിത്ര്യം സംരക്ഷിക്കുകയുംവ്യഭിചാരത്തിൽ നിന്ന്അകന്നു നിൽക്കുകയും ചെയ്ത മർയമിൻ്റെ ചരിത്രവും ഓർക്കുകഅല്ലാഹു അവരുടെഅടുക്കലേക്ക് ജിബ്‘രീൽ (عليه السلام) നെ അയക്കുകയുംഅദ്ദേഹം അവരിൽ(ആത്മാവ്) ഊതുകയുംഅവർ ഈസാ (عليه السلام) യെ പ്രസവിക്കുകയും ചെയ്തുഅവരും അവരുടെ മകൻ ഈസായും ജനങ്ങൾക്ക് അല്ലാഹുവിൻ്റെ ശക്തിബോധ്യപ്പെടുത്തുന്ന ഒരു ദൃഷ്ടാന്തമായിരുന്നുഒരു പിതാവില്ലാതെ ഈസായെ സൃഷ്ടിച്ചഅല്ലാഹുവിന് എല്ലാം സാധ്യമാണെന്നതിനുള്ള തെളിവുമായിരുന്നു അത്.

التصنيفات
القرآن الكريم

المختصر في التفسير മലയാളം سورة [مريم]

وَٱذۡكُرۡ فِي ٱلۡكِتَٰبِ مَرۡيَمَ إِذِ ٱنتَبَذَتۡ مِنۡ أَهۡلِهَا مَكَانٗا شَرۡقِيّٗا

المليبارية | മലയാളം

അല്ലാഹുവിൻ്റെ റസൂലേതാങ്കൾക്ക് മേൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന  ഖുർആനിൽമർയമിൻ്റെ ചരിത്രം താങ്കൾ സ്മരിക്കുകഅവർ തൻ്റെ കുടുംബത്തിൽ നിന്ന് വിട്ടുമാറികൊണ്ട്അവരുടെ കിഴക്ക് ഭാഗത്തുള്ള ഒരു സ്ഥലത്ത് ഏകയായി മാറിയിരുന്ന സന്ദർഭം.

فَٱتَّخَذَتۡ مِن دُونِهِمۡ حِجَابٗا فَأَرۡسَلۡنَآ إِلَيۡهَا رُوحَنَا فَتَمَثَّلَ لَهَا بَشَرٗا سَوِيّٗا

المليبارية | മലയാളം

അങ്ങനെ അവൾ തൻ്റെ ജനതയിൽ നിന്ന് അവളെ മറക്കുന്നതിനായി ഒരു മറ സ്വയംസ്വീകരിക്കുകയും ചെയ്തുഅതുള്ളതിനാൽ അവർ അല്ലാഹുവിനെ ഇബാദത് ചെയ്യുന്നസന്ദർഭത്തിൽ മറ്റുള്ളവർക്ക് അവരെ കാണാൻ കഴിയില്ലഅപ്പോൾ നാം അവളുടെഅടുക്കലേക്ക് ജിബ്‘രീലിനെ അയച്ചുഅങ്ങനെ അദ്ദേഹം ഒരു തികഞ്ഞ മനുഷ്യൻ്റെരൂപത്തിൽ അവൾക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടുതന്നെ ഉപദ്രവിക്കാനാണ് ഇയാളുടെ ഉദ്ദേശംഎന്ന ധാരണയിൽ അവൾ ഭയക്കുകയും ചെയ്തു.

قَالَتۡ إِنِّيٓ أَعُوذُ بِٱلرَّحۡمَٰنِ مِنكَ إِن كُنتَ تَقِيّٗا

المليبارية | മലയാളം

തികഞ്ഞ മനുഷ്യ രൂപത്തിൽ തൻ്റെ അടുത്തേക്ക് വരുന്ന (ജിബ്‘രീലിനെ) കണ്ടപ്പോൾഅവൾ പറഞ്ഞുനീ എനിക്ക് എന്തെങ്കിലുമൊരു ഉപദ്രവം എന്നെ ഏൽപ്പിക്കുന്നതിൽ നിന്ന്മഹാകാരുണ്യമുള്ളവനായ (റഹ്മാനായ അല്ലാഹുവിൽ) ഞാൻ അഭയം തേടുന്നുനീഅല്ലാഹുവിനെ ഭയക്കുന്ന ധർമ്മനിഷ്ഠയുള്ളവനാണെങ്കിൽ (മാറിപ്പോകൂ).

قَالَ إِنَّمَآ أَنَا۠ رَسُولُ رَبِّكِ لِأَهَبَ لَكِ غُلَٰمٗا زَكِيّٗا

المليبارية | മലയാളം

ജിബ്‘രീൽ (عليه السلام) പറഞ്ഞുഞാൻ ഒരു മനുഷ്യനല്ലനിൻ്റെ രക്ഷിതാവ് നിൻ്റെഅടുക്കലേക്ക് നിയോഗിച്ച അവനിൽ നിന്നുള്ള ഒരു ദൂതൻ മാത്രമാകുന്നു ഞാൻപരിശുദ്ധനും വിശുദ്ധനുമായ ഒരു ആൺകുട്ടിയെ നിനക്ക് പ്രദാനം ചെയ്യുന്നതിന്വേണ്ടിയാണ് അവൻ എന്നെ അയച്ചിരിക്കുന്നത്.

قَالَتۡ أَنَّىٰ يَكُونُ لِي غُلَٰمٞ وَلَمۡ يَمۡسَسۡنِي بَشَرٞ وَلَمۡ أَكُ بَغِيّٗا

المليبارية | മലയാളം

മർയം അത്ഭുതത്തോടെ ചോദിച്ചുഎനിക്കെങ്ങനെ ഒരു കുഞ്ഞുണ്ടാകും?! എനിക്കൊരുകുഞ്ഞുണ്ടാകാൻ എന്നെ ഒരു ഭർത്താവോ മറ്റേതെങ്കിലും പുരുഷനോ സമീപിച്ചിട്ടുപോലുമില്ലഞാനാകട്ടെ ഒരു വ്യഭിചാരിയുമല്ല.

قَالَ كَذَٰلِكِ قَالَ رَبُّكِ هُوَ عَلَيَّ هَيِّنٞۖ وَلِنَجۡعَلَهُۥٓ ءَايَةٗ لِّلنَّاسِ وَرَحۡمَةٗ مِّنَّاۚ وَكَانَ أَمۡرٗا مَّقۡضِيّٗا

المليبارية | മലയാളം

ജിബ്‘രീൽ മർയമിനോട് പറഞ്ഞുനീ പറഞ്ഞതു പോലെ തന്നെയാണ് കാര്യംഒരുഭർത്താവോ മറ്റേതെങ്കിലും പുരുഷനോ നിന്നെ സ്പർശിച്ചിട്ടില്ലനീയൊരുവ്യഭിചാരിയുമായിട്ടില്ലഎന്നാൽനിൻ്റെ രക്ഷിതാവ് പറഞ്ഞിരിക്കുന്നുഒരു പിതാവില്ലാതെഒരു കുട്ടിയെ സൃഷ്ടിക്കുക എന്നത് എനിക്ക് വളരെ നിസ്സാരമാകുന്നുനിൻ്റെ കുഞ്ഞ്മനുഷ്യർക്ക് അല്ലാഹുവിൻ്റെ ശക്തിയുടെ തെളിവായി മാറുന്നതിന് വേണ്ടിയാണിത്നിനക്കും അവനിൽ (മർയമിൻ്റെ മകൻ ഈസായിൽ) വിശ്വസിക്കുന്നവർക്കും അവൻകാരുണ്യമാകുന്നതിനും വേണ്ടിയത്രെ അത്നിൻ്റെ കുഞ്ഞിനെ ഇങ്ങനെ സൃഷ്ടിക്കുകഎന്നത് അല്ലാഹുവിൻ്റെ തീരുമാനിക്കപ്പെട്ടു കഴിഞ്ഞ‘ലൗഹുൽ മഹ്ഫൂദ്വി’ൽരേഖപ്പെടുത്തപ്പെട്ട വിധിയാകുന്നു.

۞فَحَمَلَتۡهُ فَٱنتَبَذَتۡ بِهِۦ مَكَانٗا قَصِيّٗا

المليبارية | മലയാളം

അങ്ങനെ മലക്ക് (ആത്മാവ്) ഊതിയതിന് ശേഷം അവൾ  കുട്ടിയെ ഗർഭം ധരിച്ചുഅപ്പോൾ അവർ ജനങ്ങളിൽ നിന്ന് മാറി അകലെയുള്ള ഒരു സ്ഥലത്ത് താമസിക്കുകയുംചെയ്തു.

فَأَجَآءَهَا ٱلۡمَخَاضُ إِلَىٰ جِذۡعِ ٱلنَّخۡلَةِ قَالَتۡ يَٰلَيۡتَنِي مِتُّ قَبۡلَ هَٰذَا وَكُنتُ نَسۡيٗا مَّنسِيّٗا

المليبارية | മലയാളം

അങ്ങനെ ഗർഭസ്ഥശിശു പുറത്തേക്ക് വരാനുള്ള സമയമായപ്പോൾഅവളെ അത് ഒരുഈത്തപ്പന മരത്തിൻ്റെ അടുക്കലേക്ക് എത്തിച്ചുമർയം പറഞ്ഞുഇന്നേ ദിവസത്തിന്മുൻപ് ഞാൻ മരിച്ചു പോയിരുന്നെങ്കിൽ എത്ര നന്നായിരുന്നുഎന്നെ കുറിച്ച് മോശംപറയപ്പെടുന്ന സ്ഥിതി വരാതെഞാൻ സ്മരിക്കപ്പെടുകയേ ചെയ്യാത്ത ഒരാളായി(വിസ്മൃതിയിൽ) മറഞ്ഞിരുന്നെങ്കിൽ!

فَنَادَىٰهَا مِن تَحۡتِهَآ أَلَّا تَحۡزَنِي قَدۡ جَعَلَ رَبُّكِ تَحۡتَكِ سَرِيّٗا

المليبارية | മലയാളം

അപ്പോൾ അവളുടെ കാലുകളുടെ താഴ്ഭാഗത്ത് നിന്നായി ഈസ (عليه السلام) വിളിച്ചുപറഞ്ഞുവ്യസനിക്കേണ്ടനിങ്ങളുടെ താഴ്ഭാഗത്ത് അതാ കുടിക്കാനായി നിങ്ങളുടെ റബ്ബ്ഒരു അരുവി ഉണ്ടാക്കി തന്നിരിക്കുന്നു.

وَهُزِّيٓ إِلَيۡكِ بِجِذۡعِ ٱلنَّخۡلَةِ تُسَٰقِطۡ عَلَيۡكِ رُطَبٗا جَنِيّٗا

المليبارية | മലയാളം

ഈത്തപ്പനമരത്തിൻ്റെ തടി പിടിച്ചു കുലുക്കുകഅത് ഇപ്പോൾ പറിച്ചെടുക്കപ്പെട്ട പോലുള്ളശുദ്ധമായപഴുത്ത ഈത്തപ്പഴങ്ങൾ വീഴ്ത്തി തരുന്നതാണ്.

فَكُلِي وَٱشۡرَبِي وَقَرِّي عَيۡنٗاۖ فَإِمَّا تَرَيِنَّ مِنَ ٱلۡبَشَرِ أَحَدٗا فَقُولِيٓ إِنِّي نَذَرۡتُ لِلرَّحۡمَٰنِ صَوۡمٗا فَلَنۡ أُكَلِّمَٱلۡيَوۡمَ إِنسِيّٗا

المليبارية | മലയാളം

നിങ്ങൾ ഈത്തപ്പഴം കഴിക്കുകയുംവെള്ളം കുടിക്കുകയും ചെയ്യുകനിങ്ങളുടെ കുഞ്ഞിനെ ലഭിച്ചതിൽ സന്തോഷിക്കുകയും ദുഃഖിക്കാതിരിക്കുകയും ചെയ്യുകജനങ്ങളിൽ ആരെങ്കിലും നിങ്ങളെ കാണുകയും കുട്ടിയെ കുറിച്ച് ചോദിക്കുകയുംചെയ്താൽ അവരോട് പറയുകഎൻ്റെ രക്ഷിതാവിനായി ഇന്ന് സംസാരത്തിൽ നിന്ന്വിട്ടുനിൽക്കും എന്ന് ഞാൻ സ്വയം നേർച്ച നേർന്നിരിക്കുന്നുഅതിനാൽ ജനങ്ങളിൽആരോടും ഞാൻ ഇന്ന് സംസാരിക്കുകയില്ല.

فَأَتَتۡ بِهِۦ قَوۡمَهَا تَحۡمِلُهُۥۖ قَالُواْ يَٰمَرۡيَمُ لَقَدۡ جِئۡتِ شَيۡـٔٗا فَرِيّٗا

المليبارية | മലയാളം

അങ്ങനെ തൻ്റെ കുഞ്ഞിനെയും വഹിച്ചു കൊണ്ട് മർയം തൻ്റെ ആളുകളുടെ അടുക്കൽചെന്നുമർയമിനെ കണ്ടപ്പോൾ അവളുടെ മേൽ ആക്ഷേപം ചൊരിഞ്ഞു കൊണ്ട് അവർപറഞ്ഞുഹേ മർയംവളരെ ഗുരുതരമായ ഒരു തിന്മയാണ് നീ ചെയ്തിരിക്കുന്നത്ഒരുപിതാവില്ലാത്ത കുഞ്ഞിനെയും കൊണ്ടാണല്ലോ നീ വന്നിരിക്കുന്നത്!

يَـٰٓأُخۡتَ هَٰرُونَ مَا كَانَ أَبُوكِ ٱمۡرَأَ سَوۡءٖ وَمَا كَانَتۡ أُمُّكِ بَغِيّٗا

المليبارية | മലയാളം

സച്ചരിതനായ ഹാറൂനിനെ പോലെ ആരാധനകൾ ചെയ്തു കഴിഞ്ഞിരുന്ന അദ്ദേഹത്തോട്സാദൃശ്യം പുലർത്തിയിരുന്നവളേനിൻ്റെ പിതാവ് ഒരു വ്യഭിചാരിയായിരുന്നില്ലനിൻ്റെമാതാവും വ്യഭിചാരിണി ആയിരുന്നില്ലനീ സൽകർമ്മങ്ങൾ കൊണ്ട് അറിയപ്പെട്ട ഒരുകുടുംബത്തിൽ നിന്നുള്ളവളാണല്ലോഅപ്പോൾ എങ്ങനെയാണ് പിതാവില്ലാത്ത ഒരുകുഞ്ഞുമായി നീ വന്നിരിക്കുന്നത്?!

فَأَشَارَتۡ إِلَيۡهِۖ قَالُواْ كَيۡفَ نُكَلِّمُ مَن كَانَ فِي ٱلۡمَهۡدِ صَبِيّٗا

المليبارية | മലയാളം

അപ്പോൾ മർയം തൊട്ടിലിൽ കിടക്കുന്ന കുഞ്ഞായ ഈസാ(عليه السلام)യുടെ നേർക്ക്ചൂണ്ടിക്കാണിച്ചുഅവരുടെ ജനത അത്ഭുതത്തോടെ മർയമിനോട് ചോദിച്ചുതൊട്ടിലിൽകിടക്കുന്ന ഒരു കുട്ടിയോട് ഞങ്ങളെങ്ങനെ സംസാരിക്കും?!

قَالَ إِنِّي عَبۡدُ ٱللَّهِ ءَاتَىٰنِيَ ٱلۡكِتَٰبَ وَجَعَلَنِي نَبِيّٗا

المليبارية | മലയാളം

ഈസാ (عليه السلام) പറഞ്ഞുഞാൻ അല്ലാഹുവിൻ്റെ ദാസനാകുന്നുഎനിക്ക് അവൻഇഞ്ചീൽ നൽകിയിരിക്കുന്നുഅവൻ്റെ നബിമാരിൽ ഒരു നബിയാക്കുകയുംചെയ്തിരിക്കുന്നു.

وَجَعَلَنِي مُبَارَكًا أَيۡنَ مَا كُنتُ وَأَوۡصَٰنِي بِٱلصَّلَوٰةِ وَٱلزَّكَوٰةِ مَا دُمۡتُ حَيّٗا

المليبارية | മലയാളം

ഞാൻ എവിടെയായിരുന്നാലും മനുഷ്യർക്ക് ധാരാളം ഉപകാരമുള്ളവനായി എന്നെഅല്ലാഹു ആക്കിയിരിക്കുന്നുജീവിച്ചിരിക്കുന്ന കാലമത്രയും നിസ്കാരം നിർവ്വഹിക്കാനുംസകാത്ത് നൽകാനും എന്നോട് അവൻ കൽപ്പിക്കുകയും ചെയ്തിരിക്കുന്നു.

وَبَرَّۢا بِوَٰلِدَتِي وَلَمۡ يَجۡعَلۡنِي جَبَّارٗا شَقِيّٗا

المليبارية | മലയാളം

അവൻ എന്നെ എൻ്റെ മാതാവിനോട് നന്മയിൽ വർത്തിക്കുന്നവനുമാക്കിയിരിക്കുന്നുഎന്നെ അവൻ എൻ്റെ രക്ഷിതാവിനെ അനുസരിക്കുന്നതിൽ നിന്ന് അഹന്തനടിക്കുന്നവനോഅവനെ ധിക്കരിക്കുന്നവനോ ആക്കിയിട്ടില്ല.

وَٱلسَّلَٰمُ عَلَيَّ يَوۡمَ وُلِدتُّ وَيَوۡمَ أَمُوتُ وَيَوۡمَ أُبۡعَثُ حَيّٗا

المليبارية | മലയാളം

ഞാൻ ജനിക്കുന്ന ദിവസവുംഎൻ്റെ മരണദിവസവുംഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽഎന്നെ ഉയിർത്തെഴുന്നേൽപ്പിക്കുന്ന അന്നും പിശാചിൽ നിന്നും അവൻ്റെ സഹായികളിൽനിന്നും എനിക്ക് നിർഭയത്വമുണ്ട്ഏകാന്തത നിറഞ്ഞ  മൂന്ന് വേളകളിലും പിശാചിന്എന്നെ കീഴ്പെടുത്തുക സാധ്യമല്ല.

ذَٰلِكَ عِيسَى ٱبۡنُ مَرۡيَمَۖ قَوۡلَ ٱلۡحَقِّ ٱلَّذِي فِيهِ يَمۡتَرُونَ

المليبارية | മലയാളം

 പറഞ്ഞ വിശേഷണങ്ങളെല്ലാം ഉള്ളയാളാകുന്നു മർയമിൻ്റെ മകൻ ഈസാഅദ്ദേഹത്തിൻ്റെ വിഷയത്തിലുള്ള സത്യസന്ധമായ വാക്ക്  പറഞ്ഞതാകുന്നുഅല്ലാതെഅദ്ദേഹത്തിൻ്റെ കാര്യത്തിൽ സംശയത്തിലാവുകയുംഭിന്നിപ്പിലായി തീരുകയും ചെയ്തവഴിപിഴച്ചവർ പറയുന്ന വാക്കുകളല്ല സത്യം.

مَا كَانَ لِلَّهِ أَن يَتَّخِذَ مِن وَلَدٖۖ سُبۡحَٰنَهُۥٓۚ إِذَا قَضَىٰٓ أَمۡرٗا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ

المليبارية | മലയാളം

ഒരു സന്താനത്തെ സ്വീകരിക്കുക എന്നത് അല്ലാഹുവിന് യോജിച്ചതല്ലഅതിൽ നിന്നെല്ലാംഅവൻ പരിശുദ്ധനും മഹത്വമുള്ളവനുമായിരിക്കുന്നുഎന്തെങ്കിലും ഒരു കാര്യം അവൻഉദ്ദേശിച്ചാൽ അതിനോട് ഉണ്ടാകൂ എന്ന് പറയേണ്ടത് മാത്രമേ അവന് വേണ്ടതുള്ളൂഅതോടെ ഉറപ്പായും അതുണ്ടാകുംഅങ്ങനെയുള്ളവൻ ഒരു സന്താനമുണ്ടാവുകഎന്നതിൽ നിന്ന് പരിശുദ്ധനാണ്.

التصنيفات
القرآن الكريم

المختصر في التفسير മലയാളം سورة [المائدة]

لَّقَدۡ كَفَرَ ٱلَّذِينَ قَالُوٓاْ إِنَّ ٱللَّهَ هُوَ ٱلۡمَسِيحُ ٱبۡنُ مَرۡيَمَۚ قُلۡ فَمَن يَمۡلِكُ مِنَ ٱللَّهِ شَيۡـًٔا إِنۡ أَرَادَ أَن يُهۡلِكَٱلۡمَسِيحَ ٱبۡنَ مَرۡيَمَ وَأُمَّهُۥ وَمَن فِي ٱلۡأَرۡضِ جَمِيعٗاۗ وَلِلَّهِ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَاۚ يَخۡلُقُ مَايَشَآءُۚ وَٱللَّهُ عَلَىٰ كُلِّ شَيۡءٖ قَدِيرٞ

المليبارية | മലയാളം

അല്ലാഹു തന്നെയാകുന്നു മർയമിൻ്റെ മകൻ ഈസ എന്ന് പറഞ്ഞനസ്വാറാക്കൾകാഫിറുകളായിരിക്കുന്നുഅല്ലാഹുവിൻ്റെ റസൂലേഅവരോട് പറയുകമർയമിൻ്റെ മകൻഈസയെയുംഅദ്ദേഹത്തിൻ്റെ മാതാവിനെയും ഭൂമിയിലുള്ള സർവ്വരെയുംനശിപ്പിക്കുവാൻ അല്ലാഹു ഉദ്ദേശിച്ചാൽ അവനെ തടുത്തു നിർത്താൻ ആരുണ്ട്?! ആർക്കുംഅവനെ തടുത്തു നിർത്താൻ കഴിയില്ലെങ്കിൽ അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുംതന്നെയില്ല എന്ന കാര്യം അതോടെ തെളിയുന്നുഈസായും ഉമ്മ മർയമും അടക്കം സകലപടപ്പുകളും അല്ലാഹുവിൻ്റെ സൃഷ്ടികളാണെന്നും അതിൽ നിന്ന് ബോധ്യപ്പെടുംഅല്ലാഹുവിനാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിൻ്റെയുംഅധികാരംഅവൻ ഉദ്ദേശിക്കുന്നത് അവൻ സൃഷ്ടിക്കുന്നുഅങ്ങനെ അവൻസൃഷ്ടിക്കാൻ ഉദ്ദേശിച്ചവരിൽ പെട്ട വ്യക്തിയാണ് ഈസ (عليه السلام)അദ്ദേഹംഅല്ലാഹുവിൻ്റെ അടിമയും അവൻ്റെ റസൂലുമാകുന്നുഅല്ലാഹു എല്ലാത്തിനുംകഴിവുള്ളവനാകുന്നു.

مَّا ٱلۡمَسِيحُ ٱبۡنُ مَرۡيَمَ إِلَّا رَسُولٞ قَدۡ خَلَتۡ مِن قَبۡلِهِ ٱلرُّسُلُ وَأُمُّهُۥ صِدِّيقَةٞۖ كَانَا يَأۡكُلَانِ ٱلطَّعَامَۗ ٱنظُرۡكَيۡفَ نُبَيِّنُ لَهُمُ ٱلۡأٓيَٰتِ ثُمَّ ٱنظُرۡ أَنَّىٰ يُؤۡفَكُونَ

المليبارية | മലയാളം

അനേകം ദൂതന്മാരിൽ (റസൂലുകൾ) പെട്ട ഒരു ദൂതനല്ലാതെ മർയമിൻ്റെ മകൻ ഈസമറ്റൊന്നുമല്ലഅവർക്കെല്ലാം സംഭവിച്ചതു പോലെ മരണം അദ്ദേഹത്തിനും സംഭവിക്കുംസത്യസന്ധതയും സത്യത്തിലുള്ള വിശ്വാസവും നന്നായി ഉണ്ടായിരുന്നവരാണ്അദ്ദേഹത്തിൻ്റെ മാതാവ് മർയംഅവർ രണ്ട് പേരും ഭക്ഷണം കഴിക്കുന്നവരായിരുന്നുകാരണം അവർക്ക് ഭക്ഷണം ആവശ്യമായിരുന്നുഭക്ഷണത്തിന് ആവശ്യമുള്ളവരാണ്അവരെന്നിരിക്കെ എങ്ങനെയാണ് അവർ ആരാധ്യന്മാരാവുക?! അല്ലാഹുവിൻ്റെ റസൂലേചിന്തിച്ചു നോക്കൂനമ്മുടെ ഏകത്വം ബോധ്യപ്പെടുത്തുന്നതുംഅല്ലാഹുവിന്പുറമെയുള്ളവർക്ക് ആരാധ്യത കൽപ്പിക്കുകയെന്ന അതിരുവിടലിൻ്റെ നിരർത്ഥകതബോധ്യപ്പെടുത്തുന്നതുമായ തെളിവുകൾ എപ്രകാരമാണ് അവർക്ക് നാം വിശദീകരിച്ചുനൽകുന്നതെന്ന്?! എന്നാൽ ഇതെല്ലാമുണ്ടായിട്ടും അവർ  ദൃഷ്ടാന്തങ്ങളെ കടുത്തരൂപത്തിൽ നിഷേധിക്കുകയാണ്വീണ്ടും നീ ചിന്തിച്ചു നോക്കുകഅല്ലാഹുവിൻ്റെ ഏകത്വംബോധ്യപ്പെടുത്തുന്ന തെളിവുകൾ ഇപ്രകാരമെല്ലാമുണ്ടായിട്ടും എങ്ങനെയാണ് അവർസത്യത്തിൽ നിന്ന് തെറ്റിക്കപ്പെടുന്നതെന്ന്?!

إِذۡ قَالَ ٱللَّهُ يَٰعِيسَى ٱبۡنَ مَرۡيَمَ ٱذۡكُرۡ نِعۡمَتِي عَلَيۡكَ وَعَلَىٰ وَٰلِدَتِكَ إِذۡ أَيَّدتُّكَ بِرُوحِ ٱلۡقُدُسِ تُكَلِّمُ ٱلنَّاسَفِي ٱلۡمَهۡدِ وَكَهۡلٗاۖ وَإِذۡ عَلَّمۡتُكَ ٱلۡكِتَٰبَ وَٱلۡحِكۡمَةَ وَٱلتَّوۡرَىٰةَ وَٱلۡإِنجِيلَۖ وَإِذۡ تَخۡلُقُ مِنَ ٱلطِّينِ كَهَيۡـَٔةِ ٱلطَّيۡرِبِإِذۡنِي فَتَنفُخُ فِيهَا فَتَكُونُ طَيۡرَۢا بِإِذۡنِيۖ وَتُبۡرِئُ ٱلۡأَكۡمَهَ وَٱلۡأَبۡرَصَ بِإِذۡنِيۖ وَإِذۡ تُخۡرِجُ ٱلۡمَوۡتَىٰ بِإِذۡنِيۖ وَإِذۡكَفَفۡتُ بَنِيٓ إِسۡرَـٰٓءِيلَ عَنكَ إِذۡ جِئۡتَهُم بِٱلۡبَيِّنَٰتِ فَقَالَ ٱلَّذِينَ كَفَرُواْ مِنۡهُمۡ إِنۡ هَٰذَآ إِلَّا سِحۡرٞ مُّبِينٞ

المليبارية | മലയാളം

അല്ലാഹു ഈസ (عليه السلام) യോട് പറഞ്ഞ സന്ദർഭം സ്മരിക്കുകഹേ മർയമിൻ്റെ മകൻഈസാനിൻ്റെ മേലുള്ള എൻ്റെ അനുഗ്രഹം നീ സ്മരിക്കുകഒരു പിതാവിലൂടെയെല്ലാതെനിന്നെ നാം സൃഷ്ടിച്ചുനിൻ്റെ മാതാവായ മർയമിൻ്റെ മേലുള്ള എൻ്റെ അനുഗ്രഹവും നീസ്മരിക്കുകഅവരുടെ കാലഘട്ടത്തിലെ മറ്റെല്ലാ സ്ത്രീകൾക്കും മേൽ അവളെ നാംതിരഞ്ഞെടുത്തുമുലകുടിക്കുന്ന പ്രായത്തിൽ ജനങ്ങളെ അല്ലാഹുവിലേക്ക് ക്ഷണിച്ചുകൊണ്ട് അവരോട് സംസാരിച്ച വേളയിലുംഅവരിലേക്ക് നാം അയച്ച സന്ദേശംഅവർക്കെത്തിച്ചു നൽകിക്കൊണ്ട് മധ്യവയസിൽ സംസാരിച്ച വേളയിലും ജിബ്‘രീൽ (عليهالسلام) യെ കൊണ്ട് നിനക്ക് നാം ശക്തി പകർന്നുവെന്ന അനുഗ്രഹവും നീ സ്മരിക്കുകനിനക്ക് നാം എഴുത്ത് പഠിപ്പിച്ചു നൽകിയെന്നതുംമൂസക്ക് മേൽ അവതരിപ്പിക്കപ്പെട്ടതൗറാത്തുംനിനക്ക് മേൽ അവതരിപ്പിക്കപ്പെട്ട ഇഞ്ചീലും പഠിപ്പിച്ചു നൽകിയെന്നതും നിൻ്റെമേൽ നാം ചൊരിഞ്ഞ അനുഗ്രഹത്തിൽ പെട്ടതാണ്മതനിയമങ്ങളുടെ പിറകിലെരഹസ്യങ്ങളും അവയുടെ ഫലങ്ങളും യുക്തികളും നാം നിനക്ക് പഠിപ്പിച്ചു നൽകുകയുംചെയ്തുമണ്ണിൽ നിന്ന് പക്ഷിയുടെ രൂപം നീ നിർമ്മിച്ചെടുക്കുകയുംശേഷം അതിൽ നീഊതുകയും ചെയ്യുമ്പോൾ അത് പക്ഷിയായി മാറുന്നു എന്നതും നിൻ്റെ മേലുള്ള നമ്മുടെഅനുഗ്രഹത്തിൽ പെട്ടത് തന്നെഅന്ധനായി ജനിച്ചവരുടെ അന്ധത നീ സുഖപ്പെടുത്തിനൽകുകയുംപാണ്ഡുരോഗിയെ സുഖപ്പെടുത്തുകയും അയാൾക്ക് ന്യൂനതയില്ലാത്തതൊലിപ്പുറം ലഭിക്കുകയുംമരിച്ചവരെ ജീവിപ്പിക്കണമെന്ന് അല്ലാഹുവിനോട് പ്രാർത്ഥിച്ചുകൊണ്ട് മരിച്ചവരെ നീ ജീവിപ്പിക്കുകയും ചെയ്യുന്നുഇതെല്ലാം ഞാൻ നിനക്ക് ചെയ്തഅനുഗ്രഹത്തിൽ പെട്ടതാണ് പറഞ്ഞതെല്ലാം എൻ്റെ അനുമതിപ്രകാരമാണ്സംഭവിക്കുന്നത്വ്യക്തമായ ദൃഷ്ടാന്തങ്ങളുമായി ഇസ്രാഈൽ സന്തതികളുടെ അരികിൽനീ ചെല്ലുകയുംഅവർ അവയെ (ദൃഷ്ടാന്തങ്ങളെ) നിഷേധിച്ചു കളയുക മാത്രംചെയ്യുകയുംനിന്നെ കൊലപ്പെടുത്താൻ ഉദ്ദേശിക്കുകയും ചെയ്തപ്പോൾ അവരിൽ നിന്ന്നിന്നെ പ്രതിരോധിച്ചു എന്നതും നാം നിനക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹത്തിൽ പെട്ടതുതന്നെ(നീ കൊണ്ടുവന്ന ദൃഷ്ടാന്തങ്ങളെ കുറിച്ച്) അവർ പറഞ്ഞുഈസകൊണ്ടുവന്നിരിക്കുന്നതെല്ലാം വ്യക്തമായ സിഹ്റല്ലാതെ (മാരണം) മറ്റൊന്നുമല്ല.

وَإِذۡ قَالَ ٱللَّهُ يَٰعِيسَى ٱبۡنَ مَرۡيَمَ ءَأَنتَ قُلۡتَ لِلنَّاسِ ٱتَّخِذُونِي وَأُمِّيَ إِلَٰهَيۡنِ مِن دُونِ ٱللَّهِۖ قَالَ سُبۡحَٰنَكَمَا يَكُونُ لِيٓ أَنۡ أَقُولَ مَا لَيۡسَ لِي بِحَقٍّۚ إِن كُنتُ قُلۡتُهُۥ فَقَدۡ عَلِمۡتَهُۥۚ تَعۡلَمُ مَا فِي نَفۡسِي وَلَآ أَعۡلَمُ مَا فِينَفۡسِكَۚ إِنَّكَ أَنتَ عَلَّـٰمُ ٱلۡغُيُوبِ

المليبارية | മലയാളം

ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അല്ലാഹു മർയമിൻ്റെ മകൻ ഈസയോട് പറയുന്നസന്ദർഭം സ്മരിക്കുകഹേ മർയമിൻ്റെ മകൻ ഈസാ‘എന്നെയും എൻ്റെ മാതാവിനെയുംഅല്ലാഹുവിന് പുറമെയുള്ള ആരാധ്യന്മാരാക്കൂ’ എന്ന് നീ ജനങ്ങളോട് പറഞ്ഞിട്ടുണ്ടോ?! അപ്പോൾ തൻ്റെ രക്ഷിതാവിനെ പരിശുദ്ധപ്പെടുത്തി കൊണ്ട് ഈസ പറയുംസത്യമായിട്ടുള്ളതല്ലാതെ മറ്റൊന്നും അവരോട് പറയുക എന്നത് എനിക്ക് യോജിച്ചതല്ലഞാനെങ്ങാനും അങ്ങനെ അവരോട് പറഞ്ഞിരുന്നെങ്കിൽ നീ അത് അറിയുക തന്നെചെയ്യുമായിരുന്നു(കാരണം) നിനക്ക് യാതൊരു കാര്യവും അവ്യക്തമാവുകയില്ലഞാൻഎൻ്റെ മനസ്സിൽ ഒളിപ്പിച്ചു വെക്കുന്നതും നീ അറിയുന്നുഎന്നാൽ നീ അറിയുന്നത് ഞാൻഅറിയുന്നില്ലതീർച്ചയായും നീ മാത്രമാകുന്നു എല്ലാ മറഞ്ഞ കാര്യവും അവ്യക്തമായതുംവ്യക്തമായതുമെല്ലാം അറിയുന്നവൻ.

التصنيفات
القرآن الكريم

المختصر في التفسير മലയാളം سورة [النساء]

وَبِكُفۡرِهِمۡ وَقَوۡلِهِمۡ عَلَىٰ مَرۡيَمَ بُهۡتَٰنًا عَظِيمٗا

المليبارية | മലയാളം

അവരുടെ കുഫ്റുംമർയം (عليهما السلام) യെ കുറിച്ച് വ്യഭിചാരാരോപണം കള്ളമായികെട്ടിച്ചമച്ചതിനാലും നമ്മുടെ കാരുണ്യത്തിൽ നിന്ന് അവരെ നാം അകറ്റി.

يَـٰٓأَهۡلَ ٱلۡكِتَٰبِ لَا تَغۡلُواْ فِي دِينِكُمۡ وَلَا تَقُولُواْ عَلَى ٱللَّهِ إِلَّا ٱلۡحَقَّۚ إِنَّمَا ٱلۡمَسِيحُ عِيسَى ٱبۡنُ مَرۡيَمَ رَسُولُٱللَّهِ وَكَلِمَتُهُۥٓ أَلۡقَىٰهَآ إِلَىٰ مَرۡيَمَ وَرُوحٞ مِّنۡهُۖ فَـَٔامِنُواْ بِٱللَّهِ وَرُسُلِهِۦۖ وَلَا تَقُولُواْ ثَلَٰثَةٌۚ ٱنتَهُواْ خَيۡرٗا لَّكُمۡۚ إِنَّمَاٱللَّهُ إِلَٰهٞ وَٰحِدٞۖ سُبۡحَٰنَهُۥٓ أَن يَكُونَ لَهُۥ وَلَدٞۘ لَّهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۗ وَكَفَىٰ بِٱللَّهِ وَكِيلٗا

المليبارية | മലയാളം

അല്ലാഹുവിൻ്റെ റസൂലേഇഞ്ചീലിൻ്റെ വക്താക്കളായ നസ്വാറാക്കളോട് പറയുകനിങ്ങളുടെ ദീനിൻ്റെ കാര്യത്തിൽ നിങ്ങൾ അതിരു വിട്ടുകടക്കരുത്ഈസാ (عليه السلام)യുടെ കാര്യത്തിൽ അല്ലാഹുവിൻ്റെ മേൽ സത്യമല്ലാതെ നിങ്ങൾ പറയുകയുമരുത്മർയമിൻ്റെ മകൻ മസീഹ് ഈസ അല്ലാഹു സത്യവുമായി നിയോഗിച്ച അവൻ്റെ ദൂതൻമാത്രമാകുന്നുമർയം (عليهما السلام) യുടെ അടുക്കലേക്ക് ജിബ്‘രീൽ (عليه السلام)നോടൊപ്പം അല്ലാഹു അയച്ച അവൻ്റെ വചനം കൊണ്ടാണ് അല്ലാഹു അദ്ദേഹത്തെസൃഷ്ടിച്ചത്‘ഉണ്ടാകൂ’ (കുൻ) എന്ന അല്ലാഹുവിൻ്റെ വാക്കായിരുന്നു അത്അതോടെഅദ്ദേഹം ഉണ്ടായിജിബ്‘രീൽ (عليه السلام) അല്ലാഹുവിൻ്റെ കൽപ്പന പ്രകാരം (മർയമിൽ)ഊതിയഅല്ലാഹുവിൽ നിന്നുള്ള (ആത്മാവിൻ്റെ) ഊതലായിരുന്നു അത്അതിനാൽഅല്ലാഹുവിലും അവൻ്റെ സർവ്വ ദൂതന്മാരിലും –യാതൊരു വേർതിരിവുമില്ലാതെ– നിങ്ങൾവിശ്വസിക്കൂ‘ആരാധ്യന്മാർ മൂന്നു പേരാണ്’ എന്ന് ഒരിക്കലും നിങ്ങൾ പറയരുത്നശിച്ച കള്ളവാദം നിങ്ങൾ അവസാനിപ്പിക്കുകഅതിൽ നിന്ന് വിരമിക്കുന്നത്ഇഹലോകത്തും പരലോകത്തും നിങ്ങൾക്ക് നന്മയായി ഭവിക്കുംഅല്ലാഹു ഏകനായഒരേയൊരു ആരാധ്യൻ മാത്രമാകുന്നുപങ്കുകാരിൽ നിന്നുംസന്താനത്തിൽ നിന്നുമെല്ലാംഅവൻ പരിശുദ്ധനാകുന്നുഅവൻ സർവ്വനിലക്കും ധന്യനാകുന്നു (ഗനിയ്യ്)ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിൻ്റെയും അധികാരംഅവൻ്റേതാകുന്നുആകാശങ്ങളിലും ഭൂമിയിലുമുള്ളവർക്ക് നിലനിർത്തുന്നവനുംനിയന്താവുമായി അല്ലാഹു മതിയായവനാണ്.

التصنيفات
القرآن الكريم

المختصر في التفسير മലയാളം سورة [آل عمران]

۞إِنَّ ٱللَّهَ ٱصۡطَفَىٰٓ ءَادَمَ وَنُوحٗا وَءَالَ إِبۡرَٰهِيمَ وَءَالَ عِمۡرَٰنَ عَلَى ٱلۡعَٰلَمِينَ

المليبارية | മലയാളം

തീർച്ചയായും ആദമിനെ അല്ലാഹു തെരഞ്ഞെടുക്കുകയും മലക്കുകളെ കൊണ്ട്അദ്ദേഹത്തിന് സുജൂദ് (സാഷ്ടാംഘം) ചെയ്യിക്കുകയും ചെയ്തുഅല്ലാഹു നൂഹിനെയുംതെരഞ്ഞെടുത്തുഅദ്ദേഹത്തെ ഭൂനിവാസികൾക്കുള്ള ഒന്നാമത്തെ പ്രവാചകനാക്കുകയുംചെയ്തുഇബ്രാഹീം കുടുംബത്തെയും അല്ലാഹു തെരഞ്ഞെടുത്തുപ്രവാചകത്വംഅദ്ദേഹത്തിൻ്റെ കുടുംബത്തിൽ അല്ലാഹു അവശേഷിപ്പിക്കുകയും ചെയ്തുഇംറാൻകുടുംബത്തേയും അല്ലാഹു തെരഞ്ഞെടുത്തുഇവർ ഓരോരുത്തരെയും അല്ലാഹുതിരഞ്ഞെടുക്കുകയുംഅവരവരുടെ കാലഘട്ടത്തിൽ ഏറ്റവും ശ്രേഷ്ഠരാക്കുകയുംചെയ്തു.

ذُرِّيَّةَۢ بَعۡضُهَا مِنۢ بَعۡضٖۗ وَٱللَّهُ سَمِيعٌ عَلِيمٌ

المليبارية | മലയാളം

 പറയപ്പെട്ട നബിമാരുംഅവരുടെ മാർഗ്ഗം പിന്തുടർന്ന അവരുടെ സന്താനങ്ങളുംഅല്ലാഹുവിലുള്ള ഏകത്വം പാലിച്ചു കൊണ്ടുംസൽക്കർമ്മങ്ങളിൽ വ്യാപൃതരായുംപരസ്പരം ഇഴപിരിഞ്ഞു നിലകൊള്ളുന്നവരാകുന്നുഅവരിൽ ചിലർ മറ്റു ചിലരിൽ നിന്ന്ഉൽകൃഷ്ടമായ മാതൃകകളും മഹത്വങ്ങളും അനന്തരമെടുക്കുന്നുഅല്ലാഹു അവന്റെഅടിമകളുടെ വാക്കുകൾ കേൾക്കുന്നവനും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച്അറിയുന്നവനുമാകുന്നുഅവരിൽ നിന്നും അവനുദ്ദേശിക്കുന്നവരെയാണ് അവൻതെരഞ്ഞെടുക്കുന്നത്.

إِذۡ قَالَتِ ٱمۡرَأَتُ عِمۡرَٰنَ رَبِّ إِنِّي نَذَرۡتُ لَكَ مَا فِي بَطۡنِي مُحَرَّرٗا فَتَقَبَّلۡ مِنِّيٓۖ إِنَّكَ أَنتَ ٱلسَّمِيعُ ٱلۡعَلِيمُ

المليبارية | മലയാളം

അല്ലാഹുവിൻ്റെ റസൂലേഇംറാൻ്റെ ഭാര്യയും മർയമിൻ്റെ മാതാവുമായവർ ഇപ്രകാരംപറഞ്ഞ സന്ദർഭം ഓർക്കുകഎൻ്റെ റബ്ബേഎൻ്റെ വയറ്റിലുള്ള കുഞ്ഞിനെ എല്ലാറ്റിൽനിന്നും ഒഴിവായി നിനക്ക് സേവനം ചെയ്യാനും നിൻ്റെ പള്ളി പരിപാലനത്തിനുമായിഉഴിഞ്ഞുവെക്കാൻ ഞാൻ നേർച്ച നേർന്നിരിക്കുന്നുആകയാൽ എന്നിൽ നിന്ന് നീ അത്സ്വീകരിക്കേണമേതീർച്ചയായും നീ എൻ്റെ പ്രാർത്ഥന കേൾക്കുന്നവനും എൻ്റെ ഉദ്ദേശംഅറിയുന്നവനുമത്രെ.

فَلَمَّا وَضَعَتۡهَا قَالَتۡ رَبِّ إِنِّي وَضَعۡتُهَآ أُنثَىٰ وَٱللَّهُ أَعۡلَمُ بِمَا وَضَعَتۡ وَلَيۡسَ ٱلذَّكَرُ كَٱلۡأُنثَىٰۖ وَإِنِّيسَمَّيۡتُهَا مَرۡيَمَ وَإِنِّيٓ أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ ٱلشَّيۡطَٰنِ ٱلرَّجِيمِ

المليبارية | മലയാളം

അങ്ങനെ ഗർഭകാലം പൂർത്തിയാവുകയുംകുട്ടിയെ പ്രസവിക്കുകയും ചെയ്തപ്പോൾകുട്ടി ആണാകുമെന്നായിരുന്നു അവരുടെ പ്രതീക്ഷയെങ്കിലും ജനിച്ചത്പെൺകുട്ടിയായിരുന്നു– അവർ പറഞ്ഞുഎൻ്റെ രക്ഷിതാവേഞാൻ പ്രസവിച്ച കുട്ടിപെണ്ണാണല്ലോഎന്നാൽ അല്ലാഹു അവൾ പ്രസവിച്ചതിനെപ്പറ്റി കൂടുതൽഅറിവുള്ളവനത്രെആൺകുട്ടിയെ പോലെ ആയിരിക്കില്ല –ശക്തിയിലുംസൃഷ്ടിപ്രകൃതിയിലും– ഒരു പെൺകുട്ടിഇവൾക്ക് ഞാൻ മർയം എന്ന് പേരിട്ടിരിക്കുന്നുനിൻ്റെ കാരുണ്യത്തിൽ നിന്നും ആട്ടിയോടിക്കപ്പെട്ട പിശാചിൽ നിന്ന് അവളെയും അവളുടെസന്തതികളെയും രക്ഷിക്കുവാനായി ഞാൻ നിന്നിൽ അവളെ സുരക്ഷിതമായിഏൽപ്പിക്കുകയും ചെയ്യുന്നു.

فَتَقَبَّلَهَا رَبُّهَا بِقَبُولٍ حَسَنٖ وَأَنۢبَتَهَا نَبَاتًا حَسَنٗا وَكَفَّلَهَا زَكَرِيَّاۖ كُلَّمَا دَخَلَ عَلَيۡهَا زَكَرِيَّا ٱلۡمِحۡرَابَ وَجَدَعِندَهَا رِزۡقٗاۖ قَالَ يَٰمَرۡيَمُ أَنَّىٰ لَكِ هَٰذَاۖ قَالَتۡ هُوَ مِنۡ عِندِ ٱللَّهِۖ إِنَّ ٱللَّهَ يَرۡزُقُ مَن يَشَآءُ بِغَيۡرِ حِسَابٍ

المليبارية | മലയാളം

അങ്ങനെ അവളുടെ നേർച്ച അല്ലാഹു നല്ല നിലയിൽ സ്വീകരിക്കുകയുംമർയമിനെ നല്ലനിലയിൽ വളർത്തിക്കൊണ്ടു വരികയും ചെയ്തുസജ്ജനങ്ങളുടെ ഹൃദയം മർയമിനോട്അനുകമ്പയുള്ളതാക്കുകയും ചെയ്തുമർയമിൻ്റെ സംരക്ഷണച്ചുമതല സകരിയ്യാ (عليهالسلام) ന് മേൽ നിശ്ചയിക്കുകയും ചെയ്തുആരാധനകൾക്കായുള്ള സ്ഥലത്ത് മർയമിൻ്റെഅടുക്കൽ സകരിയ്യാ കടന്നു ചെല്ലുമ്പോഴെല്ലാം അവളുടെ അടുത്ത് നല്ല എന്തെങ്കിലുംആഹാരം കണ്ടെത്തുമായിരുന്നുഅദ്ദേഹം ചോദിച്ചുമർയമേനിനക്ക് എവിടെ നിന്നാണ് ഭക്ഷണം കിട്ടിയത്അവൾ മറുപടി പറഞ്ഞുഅത് അല്ലാഹുവിങ്കൽ നിന്ന്ലഭിക്കുന്നതാകുന്നുതീർച്ചയായും അല്ലാഹു താൻ ഉദ്ദേശിക്കുന്നവർക്ക് വിശാലമായികണക്ക് നോക്കാതെ നൽകുന്നു.

وَإِذۡ قَالَتِ ٱلۡمَلَـٰٓئِكَةُ يَٰمَرۡيَمُ إِنَّ ٱللَّهَ ٱصۡطَفَىٰكِ وَطَهَّرَكِ وَٱصۡطَفَىٰكِ عَلَىٰ نِسَآءِ ٱلۡعَٰلَمِينَ

المليبارية | മലയാളം

അല്ലാഹുവിൻ്റെ റസൂലേമലക്കുകൾ മർയമിനോട് പറഞ്ഞ സന്ദർഭം ഓർക്കുകഹേമർയംതീർച്ചയായും നല്ല സ്വഭാവഗുണങ്ങൾ പാലിക്കുന്ന നിന്നെ അല്ലാഹു പ്രത്യേകംതെരഞ്ഞെടുത്തിരിക്കുന്നുന്യുനതകളിൽ നിന്ന് അവൻ നിന്നെ ശുദ്ധീകരിക്കുകയുംചെയ്തിരിക്കുന്നുനിൻ്റെ  കാലഘട്ടത്തിലെ സ്ത്രീകളിൽ ഏറ്റവും ഉൽകൃഷ്ടയായിനിന്നെ അവൻ തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു.

يَٰمَرۡيَمُ ٱقۡنُتِي لِرَبِّكِ وَٱسۡجُدِي وَٱرۡكَعِي مَعَ ٱلرَّـٰكِعِينَ

المليبارية | മലയാളം

ഹേ മർയംനിസ്കാരത്തിൽ നീ ദീർഘമായി നിൽക്കുകനിൻ്റെ റബ്ബിന് വേണ്ടി നീ സുജൂദ്ചെയ്യുകയുംഅവൻ്റെ സച്ചരിതരായ ദാസന്മാരോടൊപ്പം റുകൂഅ് നിർവ്വഹിക്കുകയുംചെയ്യുക.

ذَٰلِكَ مِنۡ أَنۢبَآءِ ٱلۡغَيۡبِ نُوحِيهِ إِلَيۡكَۚ وَمَا كُنتَ لَدَيۡهِمۡ إِذۡ يُلۡقُونَ أَقۡلَٰمَهُمۡ أَيُّهُمۡ يَكۡفُلُ مَرۡيَمَ وَمَا كُنتَلَدَيۡهِمۡ إِذۡ يَخۡتَصِمُونَ

المليبارية | മലയാളം

അല്ലാഹുവിൻ്റെ റസൂലേതാങ്കൾക്ക് നാം അറിയിച്ചു നൽകുന്ന അദൃശ്യവൃത്താന്തങ്ങളിൽപെട്ടതാണ് സകരിയ്യ നബി (عليه السلام) യുടെയുംമറിയം (عليها السلام) യുടെയും ചരിത്രസംഭവങ്ങൾആരാണ് മർയമിന്റെ സംരക്ഷണം ഏറ്റെടുക്കേണ്ടതെന്ന്തീരുമാനിക്കുവാനായി അവർ പരസ്പരം തർക്കിച്ചു കൊണ്ടിരിക്കുകയുംഅങ്ങനെ (ആപദവി ലഭിക്കുന്നതിന് വേണ്ടി) തങ്ങളുടെ അമ്പുകളിട്ടു കൊണ്ട് അവർ നറുക്കെടുപ്പ്നടത്തേണ്ടി വരികയുംഅങ്ങനെ നറുക്കിൽ സകരിയ്യ (عليه السلام) വിജയിക്കുകയുംചെയ്ത സന്ദർഭത്തിൽ താങ്കൾ  പണ്ഡിതന്മാരുടെയും സജ്ജനങ്ങളുടെയുംഅടുത്തുണ്ടായിരുന്നില്ല.

إِذۡ قَالَتِ ٱلۡمَلَـٰٓئِكَةُ يَٰمَرۡيَمُ إِنَّ ٱللَّهَ يُبَشِّرُكِ بِكَلِمَةٖ مِّنۡهُ ٱسۡمُهُ ٱلۡمَسِيحُ عِيسَى ٱبۡنُ مَرۡيَمَ وَجِيهٗا فِيٱلدُّنۡيَا وَٱلۡأٓخِرَةِ وَمِنَ ٱلۡمُقَرَّبِينَ

المليبارية | മലയാളം

നബിയേമലക്കുകൾ പറഞ്ഞ സന്ദർഭം ശ്രദ്ധിക്കുകമർയമേപിതാവില്ലാതെസൃഷ്ടിക്കപ്പെടാൻ പോകുന്ന ഒരു കുട്ടിയെക്കുറിച്ച് അല്ലാഹു നിനക്ക് സന്തോഷവാർത്തഅറിയിക്കുന്നുകുൻ (ഉണ്ടാകൂ) എന്ന അല്ലാഹുവിന്റെ വചനത്തിൽ നിന്ന് മാത്രമായിഅല്ലാഹുവിന്റെ അനുമതിയോടെ–  കുഞ്ഞ് ഉണ്ടാകുംഅവന്റെ പേര് മർയമിന്റെ മകൻമസീഹ് ഈസാ എന്നാകുന്നുഅവൻ ഇഹത്തിലും പരത്തിലും മഹത്വമുള്ളവനുംഅല്ലാഹുവിൽ സാമീപ്യം സിദ്ധിച്ചവരിൽ പെട്ടവനുമായിരിക്കും

وَيُكَلِّمُ ٱلنَّاسَ فِي ٱلۡمَهۡدِ وَكَهۡلٗا وَمِنَ ٱلصَّـٰلِحِينَ

المليبارية | മലയാളം

സംസാര പ്രായമെത്തുന്നതിന് മുൻപ് ചെറിയ കുട്ടിയായിരിക്കുമ്പോഴുംശക്തിയുംപൗരുഷവും പൂർണ്ണതയിലെത്തുന്ന മദ്ധ്യവയസ്സിലും അവൻ ജനങ്ങളോട്സംസാരിക്കുന്നതാണ്അവരുടെ മതപരവും ഭൗതികവുമായ നന്മകളെ കുറിച്ച് ഈസാഅവരെ അറിയിക്കുന്നതാണ്തങ്ങളുടെ വാക്കുകളിലും പ്രവൃത്തികളിലും സദ്‘വൃത്തരായജനങ്ങളിൽ പെട്ടവനുമായിരിക്കും അദ്ദേഹം.

قَالَتۡ رَبِّ أَنَّىٰ يَكُونُ لِي وَلَدٞ وَلَمۡ يَمۡسَسۡنِي بَشَرٞۖ قَالَ كَذَٰلِكِ ٱللَّهُ يَخۡلُقُ مَا يَشَآءُۚ إِذَا قَضَىٰٓ أَمۡرٗا فَإِنَّمَايَقُولُ لَهُۥ كُن فَيَكُونُ

المليبارية | മലയാളം

ഭർത്താവില്ലാത്ത തനിക്ക് കുട്ടിയുണ്ടാവാൻ പോകുന്നു എന്നറിഞ്ഞപ്പോൾ മർയംആശ്ചര്യത്തോടെ പറഞ്ഞുഎന്റെ രക്ഷിതാവേഒരു നിലക്കും –അനുവദനീയമോനിഷിദ്ധമോ ആയ രൂപത്തിൽ– എന്നെ ഒരു പുരുഷനും സ്പർശിച്ചിട്ടില്ലല്ലോപിന്നെഎങ്ങനെയാണ് എനിക്ക് കുട്ടിയുണ്ടാവുക(മർയമിൻ്റെ അരികിൽ വന്ന) മലക്ക് അവരോട്പറഞ്ഞുഅല്ലാഹു അവൻ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുന്നു –അത് സാധാരണപ്രപഞ്ചരീതികൾക്ക് വിരുദ്ധമാണെങ്കിലും-; ഒരു പിതാവിൽ നിന്നല്ലാതെ നിനക്ക് ഒരുകുഞ്ഞിനെ അവൻ സൃഷ്ടിക്കുന്നതും അതു പോലെ തന്നെഅവൻ ഒരു കാര്യംതീരുമാനിച്ചു കഴിഞ്ഞാൽ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രം ചെയ്യുന്നുഅപ്പോൾഅതുണ്ടാകുന്നുഒന്നും അവന് അസാധ്യമാവുകയില്ല.

وَيُعَلِّمُهُ ٱلۡكِتَٰبَ وَٱلۡحِكۡمَةَ وَٱلتَّوۡرَىٰةَ وَٱلۡإِنجِيلَ

المليبارية | മലയാളം

അവന് (ഈസാക്ക്) അല്ലാഹു എഴുതാനുള്ള അറിവുംവാക്കും പ്രവർത്തിയും ശരിയായിതീരാനുള്ള അനുഗ്രഹവും നൽകുന്നതാണ്മൂസാ നബിക്ക് അവതരിപ്പിക്കപ്പെട്ടതൗറാത്തുംഈസായുടെ മേൽ അവതരിപ്പിക്കപ്പെടാനിരിക്കുന്ന ഇൻജീലും അദ്ദേഹത്തെഅവൻ പഠിപ്പിക്കുന്നതാണ്.

التصنيفات
القرآن الكريم

المختصر في التفسير Тоҷикӣ سورة [التحريم]

وَمَرۡيَمَ ٱبۡنَتَ عِمۡرَٰنَ ٱلَّتِيٓ أَحۡصَنَتۡ فَرۡجَهَا فَنَفَخۡنَا فِيهِ مِن رُّوحِنَا وَصَدَّقَتۡ بِكَلِمَٰتِ رَبِّهَا وَكُتُبِهِۦوَكَانَتۡ مِنَ ٱلۡقَٰنِتِينَ

الطاجيكية | Тоҷикӣ

12) Ва Аллоҳ (ҷалла ҷалолуҳу) барои мӯъминон қиссаи Марям бинти Имронро, ки фарҷашро аз зино нигоҳ дошт, масал зада аст. Пас Ӯ Ҷибрилро амр кард, ки дар гиребони пероҳанаш аз рӯҳи мутааллиқ ба Худо бидамад ва Марям бо қудрати илоҳӣ бидуни шавҳар ҳомила гашт ва дастуроти Парвардигораш ва китобҳои ба Паёмбарон фуруд овардаашро тасдиқ кард ва Марям аз фармонбардорони Аллоҳ (ҷалла ҷалолуҳу) буд.

التصنيفات
القرآن الكريم

المختصر في التفسير Тоҷикӣ سورة [المؤمنون]

وَجَعَلۡنَا ٱبۡنَ مَرۡيَمَ وَأُمَّهُۥٓ ءَايَةٗ وَءَاوَيۡنَٰهُمَآ إِلَىٰ رَبۡوَةٖ ذَاتِ قَرَارٖ وَمَعِينٖ

الطاجيكية | Тоҷикӣ

50) Ва Исо ибни Марям ва модараш Марямро нишонаи қудрати Хеш гардонидем. Вай бидуни шавҳар бордор шуд. Ва модару писарро бар теппаи шоистаи сукунату дорои амн ва оби ҷорӣ паноҳ додем.  

التصنيفات
القرآن الكريم

المختصر في التفسير Тоҷикӣ سورة [الأنبياء]

وَٱلَّتِيٓ أَحۡصَنَتۡ فَرۡجَهَا فَنَفَخۡنَا فِيهَا مِن رُّوحِنَا وَجَعَلۡنَٰهَا وَٱبۡنَهَآ ءَايَةٗ لِّلۡعَٰلَمِينَ

الطاجيكية | Тоҷикӣ

91) Ва эй Паёмбар, қиссаи Марямро ёд кун, он зане, ки шармгоҳи худро аз зино нигоҳ дошт. Пас Аллоҳ (ҷалла ҷалолуҳу) сӯи ӯ Ҷабраилро фиристод. Ҷабраил дар вай дамид, пас Марям бордор шуд ва Маряму писараш барои мардум аломати исботкунандаи қудрати Аллоҳ (ҷалла ҷалолуҳу) ва нишонаи он буданд, ки чизе Ӯро нотавон сохта наметавонад. Зеро Парвардигор Исоро бепадар офарид. 

التصنيفات
القرآن الكريم

المختصر في التفسير Тоҷикӣ سورة [مريم]

وَٱذۡكُرۡ فِي ٱلۡكِتَٰبِ مَرۡيَمَ إِذِ ٱنتَبَذَتۡ مِنۡ أَهۡلِهَا مَكَانٗا شَرۡقِيّٗا

الطاجيكية | Тоҷикӣ

16) Ва эй Паёмбар, дар Қуръони бар ту нозилшуда хабари Марям (алайҳис салом)-ро ёд кун. Он гоҳ, ки аз назди аҳлаш канор рафт ва дар маконе аз самти шарқии онҳо танҳо монд.  

فَٱتَّخَذَتۡ مِن دُونِهِمۡ حِجَابٗا فَأَرۡسَلۡنَآ إِلَيۡهَا رُوحَنَا فَتَمَثَّلَ لَهَا بَشَرٗا سَوِيّٗا

الطاجيكية | Тоҷикӣ

17) Пас Марям барои худ дар баробари қавмаш пардае гирифт, ки ӯро аз чашми онҳо ва дигарон бипӯшонад, то вақти ибодати Аллоҳ (ҷалла ҷалолуҳу) ӯро набинанд. Баъд аз ин Мо ба сӯяш Ҷабраил (алайҳис салом)-ро фиристодем. Пас Ҷабраил (алайҳис салом) дар наздаш ба сурати инсони дурустандом намоён гардид. Марям (алайҳис салом) аз он тарсид, ки вай нисбаташ бадӣ мехоҳад.  

قَالَتۡ إِنِّيٓ أَعُوذُ بِٱلرَّحۡمَٰنِ مِنكَ إِن كُنتَ تَقِيّٗا

الطاجيكية | Тоҷикӣ

18) Пас вақте ки Марям (алайҳис салом) Ҷабраил (алайҳис салом)-ро ба сурати инсон дид, ки наздаш меояд, гуфт: Эй шахс, ҳамоно ман аз бадии ту ба Аллоҳи Меҳрубон паноҳ мебарам, агар ботақво ва аз Аллоҳ (ҷалла ҷалолуҳу) метарсида бошӣ. 

قَالَ إِنَّمَآ أَنَا۠ رَسُولُ رَبِّكِ لِأَهَبَ لَكِ غُلَٰمٗا زَكِيّٗا

الطاجيكية | Тоҷикӣ

19) Ҷабраил (алайҳис салом) гуфт: Ман одамӣ нестам. Ба дурусти ки ман фиристодаи Парвардигорат ҳастам. Маро ба сӯи ту фиристод, то бароят фарзанди поке ато кунам.

قَالَتۡ أَنَّىٰ يَكُونُ لِي غُلَٰمٞ وَلَمۡ يَمۡسَسۡنِي بَشَرٞ وَلَمۡ أَكُ بَغِيّٗا

الطاجيكية | Тоҷикӣ

20) Марям (алайҳис салом) бо тааҷҷуб пурсид: Читавр ман соҳиби фарзанд мешавам ва ҳол он ки бо ман на шавҳар ва на каси дигар наздикӣ накарда аст ва зани зинокор нестам, то фарзанд дошта бошам? 

قَالَ كَذَٰلِكِ قَالَ رَبُّكِ هُوَ عَلَيَّ هَيِّنٞۖ وَلِنَجۡعَلَهُۥٓ ءَايَةٗ لِّلنَّاسِ وَرَحۡمَةٗ مِّنَّاۚ وَكَانَ أَمۡرٗا مَّقۡضِيّٗا

الطاجيكية | Тоҷикӣ

21) Ҷабраил ба вай гуфт: Ҳақиқат ҳамон тавр аст, ки гуфтӣ, на шавҳар ва на касе бо ту наздикӣ накарда аст ва зани зинокор ҳам нестӣ, лекин Парвардигорат гуфт: Бароям бе падар офаридани фарзанд кори хеле осон аст ва то фарзанди ба ту бахшидашуда барои мардум аломати исботкунандаи қудрати Парвардигор ва аз ҷониби Мо барои туву касе, ки ба вай имон орад, мояи раҳмат бошад. Ва ин офариниши фарзандат аз назди Аллоҳ (ҷалла ҷалолуҳу) тақдири муқаддаршуда ва дар Лавҳи маҳфуз сабтгашта мебошад.

۞فَحَمَلَتۡهُ فَٱنتَبَذَتۡ بِهِۦ مَكَانٗا قَصِيّٗا

الطاجيكية | Тоҷикӣ

22) Пас Марям (алайҳис салом) баъди дамидани Ҷабраил бо Исо бордор шуд. Пас ӯ бо ҳамли шикамаш ба макони аз назди мардум дур канор рафт. 

فَأَجَآءَهَا ٱلۡمَخَاضُ إِلَىٰ جِذۡعِ ٱلنَّخۡلَةِ قَالَتۡ يَٰلَيۡتَنِي مِتُّ قَبۡلَ هَٰذَا وَكُنتُ نَسۡيٗا مَّنسِيّٗا

الطاجيكية | Тоҷикӣ

23) Пас ӯро дарди зоймон гирифт ва назди танаи дарахти хурмо бурд. Марям (алайҳис салом) гуфт: Эй кош, пеш аз ин рӯз мемурдам ва чизи беарзише мешудам, ки шинохта ва ёд карда намешуд, то мардум дар ҳаққам гумони бад намекарданд.

فَنَادَىٰهَا مِن تَحۡتِهَآ أَلَّا تَحۡزَنِي قَدۡ جَعَلَ رَبُّكِ تَحۡتَكِ سَرِيّٗا

الطاجيكية | Тоҷикӣ

24) Пас Исо (алайҳис салом) аз зери қадамҳояш ӯро ба ин мазмун садо кард: Ғамгин машав. Ба дурусти ки Парвардигорат дар зери пойҳоят ҷӯйбореро қарор додааст, ки аз оби он менӯшӣ.

وَهُزِّيٓ إِلَيۡكِ بِجِذۡعِ ٱلنَّخۡلَةِ تُسَٰقِطۡ عَلَيۡكِ رُطَبٗا جَنِيّٗا

الطاجيكية | Тоҷикӣ

25) Ва танаи дарахти хурморо гирифта, ба сӯи худ ларзон, то бароят хурмои тару тозаи худи ҳозир чидашуда резонад.-

فَكُلِي وَٱشۡرَبِي وَقَرِّي عَيۡنٗاۖ فَإِمَّا تَرَيِنَّ مِنَ ٱلۡبَشَرِ أَحَدٗا فَقُولِيٓ إِنِّي نَذَرۡتُ لِلرَّحۡمَٰنِ صَوۡمٗا فَلَنۡ أُكَلِّمَٱلۡيَوۡمَ إِنسِيّٗا

الطاجيكية | Тоҷикӣ

26) Пас аз хурмо бихӯр ва аз об бинӯш ва аз он ки соҳиби навзод шудаӣ, осудахотир бош ва ғамгин машав. Пас агар аз миёни мардум касеро бинӣ, ки туро дар бораи хабари навзодат мепурсад, пас ба вай бигӯ: Ман ба хотири Худованди Меҳрубон хомӯш истоданро бар худ воҷиб сохтаам, барои ҳамин имрӯз ҳаргиз бо касе аз инсонҳо сухан намекунам.

فَأَتَتۡ بِهِۦ قَوۡمَهَا تَحۡمِلُهُۥۖ قَالُواْ يَٰمَرۡيَمُ لَقَدۡ جِئۡتِ شَيۡـٔٗا فَرِيّٗا

الطاجيكية | Тоҷикӣ

27) Пас Марям писараш Исоро бардошта, ба назди қавмаш овард. Қавмаш ба маънои инкор гуфтанд: Эй Марям, Ба дурусти ки амали  бағоят қабеҳ овардӣ, чунки бе падар фарзанд таваллуд кардаӣ.

يَـٰٓأُخۡتَ هَٰرُونَ مَا كَانَ أَبُوكِ ٱمۡرَأَ سَوۡءٖ وَمَا كَانَتۡ أُمُّكِ بَغِيّٗا

الطاجيكية | Тоҷикӣ

28) Эй дар ибодат Шабеҳи Ҳорун, падарат марди зинокор ва модарат зани зинокор набуд. Ту аз хонадони маъруф ба диёнат ва покӣ ҳастӣ. Читавр бе падар фарзанд таваллуд мекунӣ?! 

فَأَشَارَتۡ إِلَيۡهِۖ قَالُواْ كَيۡفَ نُكَلِّمُ مَن كَانَ فِي ٱلۡمَهۡدِ صَبِيّٗا

الطاجيكية | Тоҷикӣ

29) Пас Марям (алайҳис салом) ба писараш Исо (алайҳис салом), ки дар гаҳвора буд, ишора кард. Қавмаш бо тааҷҷуб гуфтанд: Читавр мо бо кӯдаки гаҳвора гап мезанем?! 

قَالَ إِنِّي عَبۡدُ ٱللَّهِ ءَاتَىٰنِيَ ٱلۡكِتَٰبَ وَجَعَلَنِي نَبِيّٗا

الطاجيكية | Тоҷикӣ

30) Исо (алайҳис салом) гуфт: Ба дурусти ки ман бандаи Аллоҳ (ҷалла ҷалолуҳу) ҳастам, бароям Инҷилро дод ва маро яке аз паёмбаронаш гардонид.-

وَجَعَلَنِي مُبَارَكًا أَيۡنَ مَا كُنتُ وَأَوۡصَٰنِي بِٱلصَّلَوٰةِ وَٱلزَّكَوٰةِ مَا دُمۡتُ حَيّٗا

الطاجيكية | Тоҷикӣ

31) Ва маро ҳар куҷо бошам, ба бандагон бисёр судрасон сохт ва маро то вақте зиндаам, ба адои намоз ва пардохти закот амр кард.-

وَبَرَّۢا بِوَٰلِدَتِي وَلَمۡ يَجۡعَلۡنِي جَبَّارٗا شَقِيّٗا

الطاجيكية | Тоҷикӣ

32) Ва маро дар ҳаққи модарам некӯкор гардонид ва аз итоати Худ мутакаббири исёнкор нагардонид.-

وَٱلسَّلَٰمُ عَلَيَّ يَوۡمَ وُلِدتُّ وَيَوۡمَ أَمُوتُ وَيَوۡمَ أُبۡعَثُ حَيّٗا

الطاجيكية | Тоҷикӣ

33) Ва бар ман аз Шайтону ёваронаш рӯзи таваллудам ва рӯзи маргам ва рӯзи дар охират зинда шуданам амон аст. Шайтон дар ин се марҳилаҳои даҳшатнок ба ман зиён намерасонад.

ذَٰلِكَ عِيسَى ٱبۡنُ مَرۡيَمَۖ قَوۡلَ ٱلۡحَقِّ ٱلَّذِي فِيهِ يَمۡتَرُونَ

الطاجيكية | Тоҷикӣ

34) Ин шахси бо сифатҳои мазкур мавсуф Исои писари Марям ва қавли дар борааш гуфташудаи дуруст ҳамин аст, на сухани касоне, ки дар мавриди Исо шубҳа мекунанд ва аз назди худ гап мебофанд. 

مَا كَانَ لِلَّهِ أَن يَتَّخِذَ مِن وَلَدٖۖ سُبۡحَٰنَهُۥٓۚ إِذَا قَضَىٰٓ أَمۡرٗا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ

الطاجيكية | Тоҷикӣ

35) Ҳаргиз барои Аллоҳ (ҷалла ҷалолуҳу) сазовор нест, ки фарзанд гирад, Ӯ аз ин тӯҳматҳо пок аст. Чун кореро ирода кунад, пас яқинан ҳамин қадар басанда аст, ки ба он Ҳаст шав гӯяд, баъди ин он кор ба вуҷуд меояд. Ҳар кас чунин қудрат дошта бошад, вай аз доштани фарзанд пок аст.